വിന്‍സെന്റിന്റെ ജാമ്യാപേക്ഷ ഇന്ന് നെയ്യാറ്റിന്‍ക്കര കോടതിയില്‍

പീഡനകേസില്‍ ജയിലായ കോവളം എം എല്‍ എ എ വിന്‍സെന്റിന്റെ ജാമ്യാപേക്ഷ ഇന്ന് നെയ്യാറ്റിന്‍ക്കര കോടതി പരിഗണിക്കും.മുഖ്യമന്ത്രിയുടെ ഓഫീസ് നടത്തിയ ഗൂഢാലോചനയാണ് വിന്‍സെന്റ് അറസ്റ്റിലാവാന്‍ കാരണമെന്നതാണ് ജാമ്യപേക്ഷയിലെ പ്രധാന വാദം.

എന്നാല്‍ വിന്‍സെന്റിനെ കസ്റ്റഡിയില്‍ വേണമെന്ന് പോലീസ് ആവശ്യപ്പെടും. പ്രതിയായ വിന്‍സെന്റ് ഉന്നത സ്വാധീനം ഉളള വ്യക്തിയാണെന്നും അതിനാല്‍ തെളിവ് നശിപ്പിക്കാന്‍ സാധ്യതയുളളതിനാല്‍ കേസില്‍ ജാമ്യം നല്‍കരുതെന്നാണ് പ്രോസിക്യൂഷ്യന്‍ വാദിക്കുക.

പ്രതിയെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യേണ്ടതുണ്ടെന്നും ,പീഡനം നടന്ന സ്ഥലങ്ങളില്‍ എത്തിച്ച് തെളിവ് ശേഖരിക്കേണ്ടതുണ്ടെന്നും പോലീസ് ജാമ്യപേക്ഷ പരിഗണിക്കുമ്പോള്‍ തടസവാദം ഉന്നയിക്കും.നെയ്യാറ്റിന്‍ക്കര ജുഢീഷ്യല്‍ ഫസ്റ്റ് ക്ളാസ് കോടതിയാണ് ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News