രാജ്യത്തെ പൊതുമേഖല ഓര്‍ഡിനന്‍സ് ഫാക്ടറികള്‍ സ്വകാര്യവത്കരിക്കുന്നത് കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടി: കോടിയേരി

രാജ്യസുരക്ഷ പോലും പണയം വച്ച് കമ്മീഷന്‍ കൈപ്പറ്റുന്നതിനാണ് കേന്ദ്ര സര്‍ക്കാര്‍ പ്രതിരോധമേഖലയില്‍ സ്വകാര്യ പങ്കാളിത്തം കൊണ്ടുവരുന്നതെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണന്‍. രാജ്യത്തെ പൊതുമേഖല ഓര്‍ഡിനന്‍സ് ഫാക്ടറികള്‍ സ്വകാര്യവത്കരിക്കുന്നത് കോര്‍പ്പറേറ്റുകള്‍ക്ക് വന്‍ ലാഭമുണ്ടാക്കി കൊടുക്കാനാണെന്നും കോടിയേരി കുറ്റപ്പെടുത്തി.

പ്രതിരോധ മേഖലയില്‍ വിദേശ നിക്ഷേപവും സ്വകാര്യ പങ്കാളിത്തവും അനുവദിക്കാനുള്ള തീരുമാനത്തിനെതിരെ ദില്ലിയില്‍ റിലേ സത്യാഗ്രഹം നടത്തുന്ന ജീവനക്കരെ കോടിയേരി സന്ദര്‍ശിച്ചു. മിലിട്ടറി വാഹനങ്ങല്‍,അമ്യൂണിഷന്‍,തോക്കുകള്‍,ടാങ്കുകള്‍ തുടങ്ങി 143 പ്രതിരേധ ഉല്‍പ്പന്നങ്ങള്‍ രാജ്യത്ത് ഓര്‍ഡിനന്‍സ് ഫാക്ടറികളില്‍ നിര്‍മ്മിക്കേണതില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു.

മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയിടെ ഭാഗമായാണ് ആയുധനിര്‍മ്മാണ ശാലകളില്‍ സ്വകാര്യവത്കരണം അനുവദിക്കുന്നത് എന്നാണ് കേന്ദ്ര സര്‍ക്കാര്‍ വാദം.എന്നാല്‍ ഈ നടപടി രാജ്യസുരക്ഷയേയും ഒപ്പം ഈ മേഖലയില്‍ ജോലി ചെയ്യുന്ന നാല്ു ലക്ഷത്തിലധികം പേരെയും ബാധിക്കുന്നതാണ് എന്ന് ചൂണ്ടിക്കാട്ടിയാണ് ജീവനക്കാര്‍ സമരം തുടരുന്നത്.

പ്രതിരോധ ഉല്‍പ്പന്ന നിര്‍മ്മാണ മേഖലയിലെ ജീവനക്കാരുടെ അഖിലേന്ത്യ സംഘടനയായ ഓള്‍ ഇന്ത്യ ഡിഫന്‍സ് എംപ്ലോയീസ് ഫെഡറേഷന്റ നേതൃത്വത്തിലാണ് സമരം.ദില്ലി ജന്തര്‍ മന്തറിലെ സമര വേദിയില്‍ എത്തിയ സി പി ഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷന്‍,സി പി ഐ എം പി ബി അംഗം എം എ ബേബി എന്നിവര്‍ പ്രതിരോധ മേഖലയിലെ സ്വകാര്യവത്കരണ നീക്കത്തില്‍ നിന്നും കേന്ദ്രം പിന്മാറണമെന്ന് ആവശ്യപ്പെട്ടു.

കോര്‍പ്പറേറ്റുകള്‍ കേന്ദ്രനയങ്ങള്‍ തീരുമാനിക്കുന്ന സ്ഥിതിവിശേഷമാണ് ഇപ്പോള്‍ രാജ്യത്ത് ഉള്ളതെന്നും കോടിയേരി പറഞ്ഞു. ഓര്‍ഡിനന്സ് ഫാക്ടറികളുടെ 60000 ഏക്കറോളം വരുന്ന ഭൂമി സ്വകാര്യമേഖലയ്ക്ക് കൈമാറാനുള്ള നീക്കമാണിതെന്നും കോടിയേരി ചൂണ്ടിക്കാട്ടി.

രാജ്യത്തെ ജനങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമായാണ് കേന്ദ്ര സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്നും കോടിയേരി കുറ്റപ്പെടുത്തി. ദില്ലി ജന്തര്‍ മന്ദിറില്‍ തുടരുന്ന ജീവനക്കാരുടെ റിലേ സത്യഗ്രഹം 21 ദിവസം പിന്നിട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News