സാനിറ്ററി നാപ്കിന് ആഡംബര നികുതി; കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ ഡി വൈ എഫ് പ്രതിഷേധ കൂട്ടായ്മ

സാനിറ്ററി നാപ്കിന് 12 ശതമാനം ആഡംബര നികുതി ഏര്‍പ്പെടുത്തിയ കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ ഡി വൈ എഫ് ഐ നേതൃത്വത്തില്‍ കോഴിക്കോട്ട് പ്രതിഷേധ കൂട്ടായ്മ. ജി എസ് ടി നിലവില്‍ വന്നതോടെയാണ് നാപ്കിന്‍ പാഡുകള്‍ക്ക് ഉയര്‍ന്ന നികുതി നിലവില്‍ വന്നത്. കോഴിക്കോട് മാനാഞ്ചിറയില്‍ നടന്ന പ്രതിഷേധ സംഗമം ജനാധിപത്യ മഹിളാ അസോസിയേഷന്‍ നേതാവ് കാനത്തില്‍ ജമീല ഉദ്ഘാടനം ചെയ്തു.

ആര്‍ത്തവം ആഡംബരമോ , സ്ത്രീ ശരീരത്തിന്റെ അനിവാര്യതയ്ക്ക നികുതിയോ എന്നീ ചോദ്യങ്ങള്‍ ഉയര്‍ത്തിയാണ് ഡി വൈ എഫ് ഐ നേതൃത്വത്തില്‍ കോഴിക്കോട്ട് പ്രതിഷേധ സംഗമം നടന്നത്. സ്ത്രീകള്‍ ഉപയോഗിക്കുന്ന സാനിറ്ററി നാപികിന്‍ പാഡുകള്‍ക്ക് ജി എസ് ടി വന്നതോടെയാണ് 12 ശതമാനം നികുതി നിലവില്‍ വന്നത്.

സ്ത്രീയെ രണ്ടാം നിര പൗരന്മാരായി കാണുന്നതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനമെന്ന് പ്രതിഷേധ കൂട്ടായ്മയില്‍ പങ്കെടുത്തവര്‍ പറഞ്ഞു. 12 ശതമാനം ആഡംഡര നികുതി ഏര്‍പ്പെടുത്തിയ തീരുമാനം പിന്‍വലിക്കണമെന്നും  യുവജന കൂട്ടായ്മ ആവശ്യപ്പെട്ടു. ജനാധിപത്യ മഹിളാ അസോസിയേഷന്‍ കോഴിക്കോട് ജില്ലാ പ്രസിഡന്റ് കാനത്തില്‍ ജമീല പ്രതീഷേധ സംഗമം ഉദ്ഘാടനം ചെയ്തു.
ബൈറ്റ്

ഡി വൈ എഫ് ഐ കോഴിക്കോട് ജില്ലാ പ്രസിഡന്റ് എസ് കെ സജീഷ് അധ്യക്ഷത വഹിച്ച പരിപാടിയില്‍ ജില്ലാ സെക്രട്ടറി പി നിഖില്‍, കോളു ഏട്ടന്‍ പഠന ഗവേഷണ കേന്ദ്രം ഡയറക്ടര്‍ കെ ടി കുഞ്ഞിക്കണ്ണന്‍ ഡി വൈ എഫ് ഐ വനിതാ നേതാക്കള്‍ എന്നിവര്‍ സംസാരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News