കോഴിക്കോട് തദ്ദേശീയ മലമ്പനി സ്രോതസ്സ് കണ്ടെത്തി; തീരപ്രദേശത്ത് മലമ്പനി സ്ഥിരീകരിച്ചു

പകര്‍ച്ചപനിക്ക് പിന്നാലെ കോഴിക്കോട് തീരപ്രദേശത്ത് മലമ്പനി സ്ഥിരീകരിച്ചു. വെളളയില്‍ കടപ്പുറത്താണ് ആശങ്ക പടര്‍ത്തി തദ്ദേശീയ മലമ്പനി സ്രോതസ്സ് കണ്ടെത്തിയത്. സംസ്ഥാനത്തിന് പുറത്ത് പോയി വരുന്നവരില്‍ നിന്നല്ലാതെ മലമ്പനി റിപ്പോര്‍ട്ട് ചെയ്തത് ഗൗരവത്തോടെ കാണുന്നതായി ആരോഗ്യ വകുപ്പ് ഡയറക്ടര്‍ അറിയിച്ചു.

മലമ്പനി മുക്ത സംസ്ഥാനമായ കേരളത്തില്‍ ഇതര സംസ്ഥാനങ്ങളില്‍ പോയി വരുന്നവര്‍ക്കാണ് സാധാരണ മലമ്പനി പിടികൂടാറുളളത്. ഇതര സംസ്ഥാന തൊഴിലാളികളിലാണ് അടുത്തകാലത്ത് മലമ്പനി കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തതും. അതുകൊണ്ട് തന്നെ മറ്റു സംസ്ഥാനങ്ങളില്‍ പോകാത്ത കോഴിക്കോട് ജില്ലയിലെ 2 പേരില്‍ മലമ്പനി സ്ഥിരീകരിച്ചത് ആരോഗ്യ വകുപ്പ് ഗൗരവത്തോടെയാണ് കാണുന്നത്.

ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോക്ടര്‍ സരിതയുടെ നേതൃത്വത്തിലുളള സംഘം മലമ്പനി സ്ഥിരീകരിച്ച വെളളയിലെ വീടുകളുലെത്തി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി

പനി സ്രോതസ്സ് കടപ്പുറം തന്നെയാണെന്ന നിഗമനത്തിലാണ് ആരോഗ്യവകുപ്പ്. മലമ്പനിക്ക് കാരണമാകുന്ന അനോഫിലസ് കൊതുകുകള്‍ ശുദ്ധജലത്തിലാണ് വളരുന്നത്. കിണറുകളില്‍ ഗപ്പി മത്സ്യത്തെ നിക്ഷേപിക്കുന്നതടക്കമുളള പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് ആരോഗ്യവകുപ്പ് നടത്തിയത്.

തീരപ്രദേശത്തെ കിണറുകളില്‍ ആഫ്രിക്കന്‍ മുഷികള്‍ ഉളളതിനാല്‍ ഗപ്പികളെ നിക്ഷേപിക്കുന്നത വേണ്ടത്ര് ഗുണം ചെയ്യില്ലെന്നും ആരോഗ്യ വകുപ്പ് വിലയിരുത്തുന്നു. രാത്രി കാലങ്ങളില്‍ വീടിന് പുറത്ത് കിടക്കുന്നത് ഒഴിവാക്കണമെന്നും ആരോഗ്യ വകുപ്പ് അധികൃതര്‍ പ്രദേശവാസികള്‍ക്ക് നിര്‍ദ്ദേശം നല്‍കി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News