മതസ്പര്‍ധ ഉണ്ടാക്കുന്ന പരാമര്‍ശം; ടി പി സെന്‍കുമാറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സര്‍ക്കാര്‍ ഇന്ന് നിലപാട് അറിയിക്കും

മതസ്പര്‍ധ ഉണ്ടാക്കുന്ന തരത്തില്‍ പരാമര്‍ശം നടത്തിയ കേസില്‍ ടി പി സെന്‍കുമാര്‍ ഹൈക്കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സര്‍ക്കാര്‍ ഇന്ന് നിലപാടറിയിക്കും.

സെന്‍കുമാറിന് ഇടക്കാല ജാമ്യം അനുവദിച്ച കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സര്‍ക്കാരിന്റെ നിലപാടറിയാന്‍ ഇന്നത്തേക്ക് മാറ്റുകയായിരുന്നു. മതസ്പര്‍ദ്ധ പരത്തുന്ന പരാമര്‍ശം നടത്തിയിട്ടില്ലെന്നും അഭിമുഖം പ്രസിദ്ധീകരിച്ച ഉടന്‍ ഇക്കാര്യം ചൂണ്ടിക്കാട്ടി മാധ്യമ സ്ഥാപനത്തിന് നോട്ടീസ് അയച്ചിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് സെന്‍കുമാര്‍ ഹൈക്കോടതിയെ സമീപിച്ചത്.

ഐ പി സി 153 എ പ്രകാരം ജാമ്യം ലഭിക്കാത്ത കുറ്റമാണ് ക്രൈംബ്രാഞ്ചിന് കീഴിലുള്ള സൈബര്‍ സെല്‍ സെന്‍കുമാറിനെതിരെ കേസെടുത്തിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News