മഴക്കാലത്ത് യൂണിഫോമിനൊപ്പം ഷൂസും സോക്‌സും ഇനി വേണ്ട; നിര്‍ബന്ധിച്ചാല്‍ സ്‌കൂളുകള്‍ക്കെതിരെ നടപടി

മഴക്കാലത്ത് യൂണിഫോമിനൊപ്പം കുഞ്ഞുങ്ങള്‍ ഷൂസും സോക്‌സും അണിയണമെന്ന് ഇനി സ്‌കൂള്‍ അധികൃതര്‍ക്ക് നിര്‍ബന്ധിക്കാനാകില്ല. ബാലാവകാശ കമ്മീഷന്റെ ഉത്തരവിറങ്ങി. മഴക്കാലത്ത് ഷൂസും സോക്‌സും ധരിക്കേണ്ടതില്ലെന്നാണ് ഉത്തരവ നിര്‍ബന്ധിച്ചാല്‍ സ്‌കൂളുകള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും ബാലാവകാശ കമ്മീഷന്‍ മുന്നറിയിപ്പ് നല്‍കി.

സി ബി എസ് ഇ, ഐ.സി എസ് ഇ വിദ്യാലയങ്ങള്‍ മുതല്‍ പല വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സ്‌കൂള്‍ യൂണിഫോമിനൊപ്പം ഷൂസും സോക്‌സും കുട്ടികള്‍ ധരിക്കണമെന്നത് നിര്‍ബന്ധമാണ്.മഴക്കാലത്ത് ഈ ഉത്തരവ് അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നതായി നിരവധി പരാതികള്‍ ബാലവകാശ കമ്മീഷന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം.

മഴക്കാലത്ത് ഒരു കാരണവശാലും കുട്ടികളോട് ഷൂസും, സോക്‌സും ധരിക്കാന്‍ ഉത്തരവിടരുതെന്ന് എല്ലാ വിദ്യാഭ്യാസ ഉപജില്ലാ ഡയറക്ടര്‍മാര്‍ക്കും കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി. ഈ നിര്‍ദ്ദേശം സി ബി എസ് ഇ,ഐ.സി എസ് ഇ സ്‌കൂളുകള്‍ക്കും ബാധകമാണെന്നും കമ്മീഷന്‍ വ്യക്തമാക്കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here