ഹര്‍മന്‍പ്രീതിനു ജീവിതത്തില്‍ സ്ഥാനകയറ്റം

മുംബൈ:കൈ എത്തും ദൂരത്ത് ലോകകപ്പ് നഷ്ടമായെങ്കിലും ഹര്‍മന്‍പ്രീതിനു ജീവിതത്തില്‍ വളര്‍ച്ചയുടെ നാളുകള്‍ എത്തി കഴിഞ്ഞു.വനിതാ ലോകകപ്പ് ക്രിക്കറ്റ് സെമിയിലെയും ഫൈനലിലെയും തകര്‍പ്പന്‍ പ്രകടനത്തിനു പിന്നാലെ ഇന്ത്യന്‍ താരം ഹര്‍മന്‍പ്രീത് കൗറിനു സ്ഥാനക്കയറ്റത്തിനും വഴിയൊരുങ്ങുന്നു.

ലോകകപ്പ് ക്രിക്കറ്റ് ഫൈനലിലും തന്റേതായ മികവ് കാണിക്കാന്‍ ഹര്‍മന്‍പ്രീതിനു സാധിച്ചു. പശ്ചിമ റെയില്‍വേയുടെ മുംബൈ ഡിവിഷനില്‍ ചീഫ് ഓഫിസ് സൂപ്രണ്ടായി ജോലി ചെയ്യുന്ന ഹര്‍മന്‍പ്രീതിനു സ്ഥാനക്കയറ്റം നല്‍കാന്‍ റയില്‍വേ ബോര്‍ഡിനോടു ശുപാര്‍ശ ചെയ്യുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

ഹര്‍മന്‍പ്രീത് മടങ്ങിയെത്തിയാലുടന്‍ ഗംഭീര സ്വീകരണം നല്‍കുമെന്നും റയില്‍വേ പിആര്‍ഒ രവീന്ദര്‍ ഭക്തര്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News