പഴമയുടെ ഗുണ്ടര്‍ട്ട് ബംഗ്‌ളാവ് ഇനി മ്യൂസിയമാവും

തലശ്ശേരി കണ്ണൂര്‍ റൂട്ടിനിടയില്‍ കൊടുവള്ളി കുന്നിന്‍ മുകളില്‍ നിശ്ശബ്ദമായിരുന്നു ചരിത്രപ്രസിദ്ധമായ ഈ ബംഗ്‌ളാവ്. 1839 ല്‍ 25 വയസ്സിന്റെ ഊര്‍ജ്ജവസ്വലതയുമായി തലശ്ശേരിയില്‍ മിഷന്‍പ്രവര്‍ത്തനങ്ങള്‍ക്കായി വന്നിറങ്ങിയ ഹെര്‍മ്മന്‍ ഗുണ്ടര്‍ട്ട് മലയാളപഞ്ചാംഗം മലയാളിക്ക് 1846ല്‍ അച്ചടിച്ചു നല്‍കിയപ്രസ്സ്.

1847 ജൂണില്‍ മലയാളത്തിലെ ആദ്യപത്രം രാജ്യസമാചാരവും ഇവിടെ വെളിച്ചം കണ്ടു. രണ്ടാം പത്രം പശ്ചിമോദയവും ജന്മം കൊണ്ടത് ഇവിടെ തന്നെ. മലയാളവ്യാകരണ രചന ഗുണ്ടര്‍ട്ട് ആരംഭിച്ചതും ഇല്ലിക്കുന്നിലെ ഈ ബംഗ്‌ളാവില്‍ വച്ച് തന്നെയായിരുന്നു. അക്ഷരങ്ങള്‍ക്ക് ജിവന്‍ വച്ച് തുടങ്ങിയ ഈ ബംഗ്‌ളാവ് ഉറക്കത്തില്‍ നിന്നും ഉണരുകയാണ് തലശ്ശേരി പൈതൃക നഗരം പദ്ധതിയിലൂടെ.

ബംഗ്ലാവിന്റെ സംരക്ഷണം ,മ്യൂസിയം,പിന്നീട് ഭാഷാപഠന ഗവേഷണ കേന്ദ്രം. എഎന്‍ ഷംസീര്‍ എം എല്‍ എ യുടെ നേതൃത്വത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഖജനാവില്‍നിന്ന് 2.10 കോടി രൂപ ചെലവാക്കിയാണ് പദ്ധതി നടപ്പില്‍ വരുത്തുക.ബംഗ്‌ളാവിന്റെ തനിമ അതേപടി നിലനിര്‍ത്തിയാവും സംരക്ഷണം. ദൃശ്യ ശ്രവ്യ രീതിയില്‍ ഗുണ്ടര്‍ട്ടിന്റെ സംഭാവനകള്‍ പ്രദര്‍ശിപ്പിക്കും.

ഗുണ്ടര്‍ട്ടിന് സഹായമേകിയ ഊരാച്ചേരി ഗുരുക്കന്മാര്‍,ഭാഷയ്ക്ക് സംഭാവനയേകിയ ശേഷഗിരി പ്രഭു, ഒ.ചന്തുമേനോന്‍,സഞ്ജയന്‍,സര്‍ക്കസ്സ് കുലപതി കീലേരി കുഞ്ഞിക്കണ്ണന്‍,തുടങ്ങിയവരുടെ സ്മരണാര്‍ത്ഥമുള്ള ഇടവും മ്യൂസിയത്തില്‍ ഇടംപിടിക്കും.ജര്‍മ്മനിയിലെ സര്‍വ്വകലാശാലകളുമായി ചേര്‍ന്നാണ് ഭാഷാപഠനത്തിന് സൗകര്യമൊരുക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News