ബിജെപി നേതാക്കളുടെ കൂടുതല്‍ കോഴ ഇടപാടുകള്‍ പുറത്ത്; സൈന്യത്തില്‍ ജോലി വാഗ്ദാനം ചെയ്തും തട്ടിപ്പ്

കോഴിക്കോട്: സൈന്യത്തില്‍ ജോലി വാഗ്ദാനം ചെയ്തും ബിജെപി നേതാക്കളുടെ തട്ടിപ്പ്. കോഴിക്കോട് കക്കട്ടിലിലെ ബിജെപി പ്രവര്‍ത്തകന്‍ അശ്വന്തില്‍ നിന്നാണ് നേതാക്കള്‍ ലക്ഷങ്ങള്‍ തട്ടിയത് . ബിജെപി മേഖലാ സെക്രട്ടറി എംപി രാജനെതിരെ പണം നഷ്ടപ്പെട്ട കുടുംബം പൊലീസില്‍ പരാതി നല്‍കി. കൂടുതല്‍ പേര്‍ തട്ടിപ്പിനിരയായതായും സൂചനയുണ്ട് .

ആര്‍ എസ്എസ് ശാഖാ മുഖ്യശിക്ഷക് ആയ യുവാവിന് സൈന്യത്തില്‍ ജോലി ശരിയാക്കിക്കൊടുക്കാമെന്ന് പറഞ്ഞ് ബി ജെ പി നേതാവ് കൈക്കൂലി വാങ്ങിയതായാണ് പരാതി. പാതിരപ്പറ്റയിലെ ആര്‍എസ്എസ് നേതാവായിരുന്ന അശ്വന്താണ് ബിജെപി മേഖലാ സെക്രട്ടറി എപി രാജനെതിരെ പരാതിയുമായി രംഗത്തെത്തിയത്.

മൂന്ന് ജില്ലകളുടെ സെക്രട്ടറിയാണ് എം.പി. രാജന്‍.ഒരു ലക്ഷത്തി നാല്‍പതിനായിരം രൂപ രാജന്‍ വാങ്ങിയതായാണ് പരാതി. ജോലി ലഭിക്കാത്തതിനെ തുടര്‍ന്ന് പണം തിരികെ ചോദിച്ചപ്പോള്‍ മര്‍ദ്ദിച്ചതായും പരാതിയില്‍ പറയുന്നു. കക്കട്ടില്‍ മേഖലയിലെ നിരവധി ബിജെപി പ്രവര്‍ത്തകരില്‍ ഇത്തരത്തില്‍ ജോലി വാഗ്ദാനം ചെയ്ത് ബിജെപി നേതാക്കള്‍ പണം വാങ്ങിയിട്ടുണ്ടെന്നും അശ്വന്ത് പറഞ്ഞു .

പണം നഷ്ടപ്പെട്ടവര്‍ ബിജെപി ജില്ലാ സംസ്ഥാന നേതൃത്വങ്ങള്‍ക്ക് പരാതി നല്‍കിയിട്ടും നടപടി ഉണ്ടായില്ല . അശ്വന്തും കുടുംബവും രാജനെതിരെ വടകര റൂറല്‍ എസ്പിക്ക് പരാതി നല്‍കി .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News