തക്കാളിക്കും എകെ 47ന്റെ സംരക്ഷണം

ബാങ്കിലേക്ക് കൊണ്ടു വരുന്ന പണത്തിനും മറ്റും കാവല്‍ നില്‍ക്കുന്ന സുരക്ഷാ ഗാര്‍ഡുകളെ നമ്മള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ തക്കാളിപ്പെട്ടിക്ക് കാവല്‍ നില്‍ക്കുന്നവരെ കാണുന്നത് അപൂര്‍വ കാഴ്ചയായിരിക്കും. മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് ഈ കാഴ്ച.

കിലോയ്ക്ക് ഒരു രൂപ വരെ ഉണ്ടായിരുന്ന തക്കാളിയുടെ വില കൂടിയതോടെ വന്‍ തോതിലാണ് ഇവിടെ നിന്ന് മോഷണം പോകുന്നത്. അതോടെ വ്യാപാരികള്‍ സുരക്ഷാ ഡാര്‍ഡുകളെ കാവലേര്‍പ്പെടുത്തിയിരിക്കുകയാണ്.

ഒരു മാസം മുമ്പ് വരെ ഒരു രൂപമാത്രമുണ്ടായിരുന്ന തക്കാളി മധ്യപ്രദേശിലെ കര്‍ഷകര്‍ വിലയിടിവിനെ തുടര്‍ന്ന് റോഡില്‍ ഉപേക്ഷിച്ച് പോയിരുന്നു.എന്നാല്‍ ഇന്ന് കിലോയ്ക്ക് നൂറ് രൂപവരെയാണ്. ഒരാഴ്ച മുമ്പ് മുംബൈയില്‍ ട്രക്കുകള്‍ അക്രമിച്ച് 2600 കിലോ തക്കാളി കവര്‍ച്ച നടത്തിയിരുന്നു. ഇതാണ് മൊത്തവ്യാപാരികളെ തക്കാളിക്ക് കാവലേര്‍പ്പെടുത്താന്‍ പ്രേരിപ്പിച്ചത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News