ആരാണ് സഹീര്‍ അലി? അനൂപ് മേനോന് നേരെ ചോദ്യങ്ങള്‍ ഉയരുന്നു

കമല സുരയ്യ എന്ന മലയാളത്തിന്റെ എഴുത്തുകാരി മാധവിക്കുട്ടിയുടെ ജീവിതം ചിത്രീകരിക്കുന്ന ആമിയിലെ നടന്‍ അനൂപ് മേനോന്റെ വേഷം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിക്കഴിഞ്ഞിരിക്കുകയാണ്. ചിത്രത്തില്‍ സഹീര്‍ അലി എന്ന കഥാപാത്രമായാണ് അനൂപ് മേനോന്‍ പ്രേക്ഷകര്‍ക്ക് മുമ്പിലെത്തുന്നത്.

സഹീര്‍ അലിയുടെ വേഷത്തിലുള്ള തന്റെ ഫോട്ടോ അനൂപ് ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തത് മുതല്‍ അതിനെക്കുറിച്ച് വലിയ ചര്‍ച്ചകള്‍ നടക്കുകയാണ്. മനോഹരമായൊരു ബയോപിക് എന്നല്ലാതെ തന്റെ കഥാപാത്രത്തെക്കുറിച്ച് മറ്റൊന്നും അനൂപ് മേനോന്‍ പറഞ്ഞിട്ടില്ല എന്നതാണ് ആമിയ്ക്കായി കാത്തിരിക്കുന്ന പ്രേക്ഷകരില്‍ സംശയമുണര്‍ത്തുന്നത്.

കമല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മഞ്ജു വാര്യരാണ് ആമിയാകുന്നത്. ആദ്യം വിദ്യാബാലനെയായിരുന്നു ആമിയാവാന്‍ നിശ്ചയിച്ചിരുന്നത്. വിദ്യ അപ്രതീക്ഷിതമായി പിന്മാറിയതോടെയാണ് മഞ്ജുവിന് നറുക്ക് വീണത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News