മുടികൊഴിച്ചില്‍ മാറാന്‍ പ്രകൃതിദത്തമായ ഒരു മാര്‍ഗമിതാ

ഒരു ലിറ്റര്‍ വെള്ളമെടുക്കുക, ശേഷം അതില്‍ ഒരു കൈനിറയെ പേരയിലകള്‍ ഇട്ട് 20 മിനിറ്റോളം തിളപ്പിക്കുക. അത് അടുപ്പില്‍ നിന്നും വാങ്ങിവെച്ച ശേഷം തണുപ്പിക്കുക. ഈ കഷായം തലയോട്ടിയില്‍ മുടി വളരുന്നിടത്ത് നന്നായി തേച്ചുപിടിപ്പിക്കുക. അതിനു ശേഷം ഒരുമണിക്കൂര്‍ കാത്തിരിക്കുക, പിന്നീട് കഴുകിക്കളയാം. ഇത് അടുത്ത ദിവസങ്ങളിലും തുടരണം.

അല്ലെങ്കില്‍ ഒരു രാത്രി മുഴുവന്‍ പേരയില മിശ്രിതം തലയില്‍ തേച്ച് അടുത്ത ദിവസം രാവിലെ കഴുകിക്കളഞ്ഞാലും മതി. ഇങ്ങനെ തലയില്‍ മസാജ് ചെയ്യുന്നത് മുടികൊഴിച്ചില്‍ തടയുകയും മുടിയുടെ വേരുകള്‍ക്ക് ബലം നല്‍കുകയും ചെയ്യും.പ്രകൃതിദത്തമരുന്നായതുകൊണ്ടു തന്നെ പാര്‍ശ്വഫലങ്ങള്‍ ഒട്ടും തന്നെയില്ല.

മുടികൊഴിച്ചിലിന് വിപണിയില്‍ കിട്ടുന്ന വിലകകടിയ മരുന്നുകളും എണ്ണകളുമൊക്കെ മാറിമാറി പരീക്ഷിച്ച് പരാജയപ്പെട്ടവര്‍ ഈ വിദ്യ ഒന്ന് പരീക്ഷിച്ച് നോക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News