സര്‍വ്വ സമയവും നാമം ജപിച്ചിട്ടും ദിലീപിന് രക്ഷയില്ല; ജയ് വിളിച്ചവര്‍ക്കും നിരാശ; പ്രോസിക്യൂഷന്‍ വാദങ്ങള്‍ക്ക് കൈയ്യടി

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ജയിലിലായി രണ്ടാഴ്ച പിന്നീട്ടിട്ടും ദിലീപിന് കാരാഗൃഹവാസത്തിന് മോചനമില്ല. അങ്കമാലി കോടതി ജാമ്യാപേക്ഷ തളളിയപ്പോള്‍ ഹൈക്കോടതിയിലായിരുന്നു ദിലീപും സംഘവും പ്രതീക്ഷവെച്ചത്. എന്നാല്‍ അന്വേഷണം തീരും വരെ വലിയ സ്വാധീനമുള്ള നടന് ജാമ്യം നല്‍കാനാകില്ലെന്ന് ഹൈക്കോടതിയും വ്യക്തമാക്കിയതോടെ ദിലീപ് ക്യാമ്പ് നിരാശയിലാണ്.

ജയിലില്‍ സര്‍വ്വ സമയവും നാമജപവുമായി കഴിഞ്ഞ ദിലീപ് ഹൈക്കോടതിയില്‍ നിന്ന് ജാമ്യം ലഭിക്കുമെന്ന ഉറച്ചവിശ്വാസത്തിലായിരുന്നു. എന്നാല്‍ പ്രോസിക്യൂഷന്‍ വാദങ്ങള്‍ അത്രമേല്‍ ശക്തമായിരുന്നു. താരസിംഹാസനത്തിലിരുന്ന ദിലീപിനെതിരെ ശക്തമായ തെളിവുകളാണ് കോടതിയില്‍ നിരത്തിയത്.

ഇതോടെ മനുഷ്യ മനുസാക്ഷിയെ ഞെട്ടിച്ച സംഭവമാണ് ഇതെന്നും പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നും കോടതി വ്യക്തമാക്കുകയായിരുന്നു. മതിയായ തെളിവുകളില്ലാതെ പള്‍സര്‍സുനിയുടെ മൊഴിയുടെ മാത്രം അടിസ്ഥാനത്തിലായിരുന്നു അറസ്റ്റെന്നായിരുന്നു പ്രതിഭാഗം വാദിച്ചത്. എന്നാല്‍ പ്രോസിക്യൂഷന്‍ നിരത്തിയ തെളിവുകള്‍ക്കുമുന്നില്‍ ദിലീപിനുവേണ്ടി ഹാജരായവര്‍ പകച്ചുപോയി.

ദിലീപിന് വേണ്ടി വാദിച്ചവരും ജയ് വിളിച്ചവരുമെല്ലാം നിരാശയിലായിരിക്കുകയാണിപ്പോള്‍. പള്‍സര്‍ സുനിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മാത്രമാണ് അറസ്റ്റെന്ന് വിശ്വസിച്ചവര്‍ ഹൈക്കോടതി നിരീക്ഷണങ്ങള്‍ കാണുന്നത് നന്നായിരിക്കും. പ്രഥമ ദൃഷ്ട്യാ ദിലീപ് കുറ്റക്കാരനാണെന്ന് ഹൈക്കോടതി ചൂണ്ടികാട്ടുമ്പോള്‍ തെളിവുകള്‍ ചില്ലറയല്ലെന്ന് മനസ്സിലാക്കിക്കൊള്ളുക. പ്രൊസിക്യുഷന്‍ വാദങ്ങള്‍ പൂര്‍ണമായും ശരിവെച്ച ഹൈക്കോടതി ക്രൂരമായ കുറ്റകൃത്യമാണ് നടന്നെന്നും വ്യക്തമാക്കിയിട്ടുണ്ട്.
ഉന്നത സ്വാധീനമുളള വ്യക്തിയാണ് ദിലീപ് പുറത്തിറങ്ങിയാല്‍ സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നും കോടതി ചൂണ്ടികാട്ടി. അപൂര്‍വ്വമായ കേസാണെന്നും നിരീക്ഷണമുണ്ട്. സൂഷ്മമായ ആസൂത്രണവും കൃത്യമായ ഗൂഢാലോചനയും നടന്നിട്ടുണ്ട്. ദിലീപിനെതിരെ വ്യക്തമായ തെളിവുണ്ടെന്നും കോടതി ചൂണ്ടികാട്ടി. അന്വേഷണം പൂര്‍ത്തിയാകാത്ത സാഹചര്യത്തില്‍ ജാമ്യം നല്കാന്‍ കഴിയില്ലെന്നും വ്യക്തമാക്കുകയായിരുന്നു. അതുകൊണ്ടുതന്നെ പ്രോസിക്യൂഷന്‍ ഇവിടെ കൈയ്യടി നേടുകയാണ്. സംസ്ഥാന ശ്രദ്ധയാകര്‍ഷിച്ചൊരു കേസില്‍ പ്രമുഖരില്‍ പ്രമുഖനായൊരു താരത്തെ അറസ്റ്റ് ചെയ്തതും ജയിലിലടച്ചതും വെറുതെയല്ലെന്ന് ഹൈക്കോടതി കൂടി സാക്ഷ്യപ്പെടുത്തുമ്പോള്‍ അന്വേഷണസംഘത്തിന്റെ തിളക്കം വര്‍ദ്ധിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News