മനുഷ്യ മരണം പ്രവചിക്കുന്നു; ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വിജയഗാഥ തുടരുന്നു

ഇത് ടെക്‌നോളജി കാലമാണ്. മനുഷ്യനേക്കാള്‍ അതിവേഗം കാര്യങ്ങള്‍ കണ്ടെത്തി ചെയ്യുന്നതില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ)ന്റെ വിജയഗാഥകളാണ് എങ്ങും. മനുഷ്യന്റെ മരണംവരെ എപ്പോള്‍ സംഭവിക്കുമെന്ന് ടെക്‌നോളജിക്ക് പ്രവചിക്കാന്‍ കഴിയുമെന്നാണ് ഏറ്റവും പുതിയ പഠന റിപ്പോര്‍ട്ട്.

ശാസ്ത്രജ്ഞന്‍മാര്‍ വികസിപ്പിച്ചെടുത്ത, കൃത്രിമ ബുദ്ധിയില്‍ പ്രവര്‍ത്തിക്കുന്ന സിസ്റ്റത്തിന് മനുഷ്യന്റെ അവയവങ്ങളുടെ ചിത്രങ്ങള്‍ നോക്കി ഒരാള്‍ എത്രകാലം ജീവിക്കുമെന്ന് മുന്‍കൂട്ടി പറയാനാകുമത്രെ. ഓസ്‌ട്രേലിയയിലെ അഡ്ലൈഡ് സര്‍വകലാശാലയിലെ ഗവേഷകര്‍ വികസിപ്പിച്ച ഈ സിസ്റ്റം 48 രോഗികളുടെ നെഞ്ചിന്റെ വിശകലനം ചെയ്ത് അവരുടെ മരണം പ്രവചിക്കുകയും ചെയ്തു.

അഞ്ചു വര്‍ഷത്തിനുള്ളില്‍ മരണം സംഭവിക്കുമെന്നാണ് പ്രവചിച്ചത്. പ്രവചനം 69 ശതമാനം കൃത്യമായിരുന്നു എന്നും ഗവേഷകര്‍ പറഞ്ഞു. സയന്റിഫിക് റിപ്പോര്‍ട്ട്‌സ് ജേണലിലാണ് പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഒരു രോഗിയുടെ ഭാവിയെക്കുറിച്ച് മുന്‍കൂട്ടി പറയാന്‍ ഇത് സഹായകമാണ്. ഇതിലൂടെ ഒരു രോഗിയെ കൃത്യമായി ചികില്‍സിക്കാന്‍ ഡോക്ടര്‍മാര്‍ക്ക് സാധിക്കുമെന്നും അഡ്ലൈഡ് സര്‍വകലാശാലയിലെ ഡോക്ടര്‍ ലൂക്ക് ഓക്‌ഡെന്‍ റെയ്‌നര്‍ പറഞ്ഞു.

ഒരു രോഗിയുടെ ജീവശാസ്ത്രപരമായ പ്രായപരിധി നിശ്ചയിക്കുന്നതിനും ദീര്‍ഘവീക്ഷണത്തോടെ പ്രവചനം നടത്താനും ഡോക്ടര്‍മാര്‍ക്ക് പരിമിതികളുണ്ട്. ഓരോ അവയവത്തിന്റെയും ആരോഗ്യത്തെ അളക്കാനുള്ള ഡോക്ടര്‍മാരുടെ കഴിവ് പരിമിതമാണെന്നും ഓക്ക്‌ഡെന്‍ റെയ്‌നര്‍ പറഞ്ഞു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here