കക്കൂസ് നിര്‍മ്മിക്കാന്‍ കാശില്ലെങ്കില്‍ ഭാര്യയെ വില്‍ക്ക്; ഉപദേശം മജിീസ്‌ട്രേറ്റിന്റേത്

പട്‌ന: ഔറംഗബാദിലെ ജില്ലാ മജിസ്‌ട്രേറ്റായ കന്‍വാല്‍ തനുജ് ആണ് മോദിയുടെ സ്വച്ഛ് ഭാരത് പ്രചരണത്തിനിടെ പാവപ്പെട്ട ഗ്രാമീണരെ ഉപദേശിക്കുന്നത്. ഒരു പൊതുചടങ്ങില്‍ പ്രസംഗിക്കുന്നതിനിടെയാണ് മജിസ്‌ട്രേട്ടിന്റെ ഉപദേശം. ‘നിങ്ങളുടെ ഭാര്യമാരുടെ ആത്മാഭിമാനം സംരക്ഷിക്കൂ. ഭാര്യമാരുടെ ആത്മാഭിമാനം സംരക്ഷിക്കുമെന്ന് തീര്‍ച്ചപ്പെടുത്തിയിട്ടുള്ളവര്‍ 12,000 രൂപ മുടക്കി വീടുകളില്‍ കക്കൂസ് നിര്‍മ്മിക്കൂ. 12,000 രൂപയേക്കാള്‍ വില കുറവാണ് നിങ്ങളുടെ ഭാര്യയ്‌ക്കെങ്കില്‍ കൈപൊക്കൂ.’

ഇത്രയുമായപ്പോള്‍ ആള്‍ക്കൂട്ടത്തിനിടയില്‍ നിന്നും ഒരു കൈ പൊങ്ങിവന്നു. തനിക്ക് കക്കൂസ് നിര്‍മിക്കാനുള്ള ശേഷിയില്ലെന്ന് ആ ഗ്രാമീണന്‍ തുറന്നുപറഞ്ഞു. അങ്ങനെയാണെങ്കില്‍ നിങ്ങള്‍ നിങ്ങളുടെ ഭാര്യയെ വില്‍ക്കൂ എന്നായി ജില്ലാ മജിസ്‌ട്രേറ്റ് തനൂജിന്റെ മറുപടി. പണമില്ലാത്തതിനാല്‍ വീട്ടില്‍ കക്കൂസ് നിര്‍മ്മിക്കാനാകില്ല എന്നാണ് നിങ്ങളുടെ നിലപാടെങ്കില്‍ പോയി ഭാര്യയെ വില്‍ക്കൂ എന്നാണ് തനുജ് പറഞ്ഞത്.

2019ഓടെ വെളിയിടവിസര്‍ജനം പൂര്‍ണമായും മുക്തമാക്കണമെന്ന പദ്ധതി ബിഹാര്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവര്‍ക്ക് കക്കൂസ് നിര്‍മ്മാണത്തിനായി സംസ്ഥാന സര്‍ക്കാര്‍ 12,000 രൂപ ധനസഹായം പ്രഖ്യാപിക്കുകയും ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News