നിര്‍ണായക തെളിവുകള്‍; ദിലീപിന്റെ അടുത്ത സുഹൃത്തായ യുവനടിയെ ഉടന്‍ ചോദ്യം ചെയ്യും

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന തെളിവുകളാണ് ഓരോ ദിവസവും പുറത്ത് വരുന്നത്. ദിലീപിന് കേസുമായി ബന്ധമുണ്ടെന്ന വാര്‍ത്ത ഞെട്ടലോടെയാണ് കേരളം സ്വീകരിച്ചത്. ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി കൂടി തള്ളിയതോടെ അന്വേഷണസംഘം കൂടുതല്‍ ഊര്‍ജ്ജസ്വലമായിരിക്കുകയാണ്.

കേസുമായി ബന്ധപ്പെട്ടുള്ള അറസ്റ്റും ചോദ്യം ചെയ്യലുമെല്ലാം ഇനി വളരെ പെട്ടെന്നായിരിക്കുമെന്നാണ് പൊലീസ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ തന്നെ ദിലീപുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ഒരു യുവനടിയെ പൊലീസ് ഉടന്‍ ചോദ്യം ചെയ്യുമെന്ന് വ്യക്തമായിരുന്നു. ദിലീപിന്റെ ജാമ്യം തള്ളിയതോടെ യുവനടിയെ ഇന്നു തന്നെ ചോദ്യം ചെയ്യുമെന്നാണ് സൂചന.

ദിലീപുമായി അടുത്ത ബന്ധം ഉള്ള ഈ നടിയുടെ അക്കൗണ്ടിലേക്ക് വന്‍ തുക നിക്ഷേപിക്കപ്പെട്ടുവെന്നും ഇതാണ് നടിയെ ചോദ്യം ചെയ്യാന്‍ ഇടയാക്കുന്ന സാഹചര്യമെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

2 സിനിമകളില്‍ മാത്രം ദിലീപിനൊപ്പം അഭിനയിച്ച ഈ നടിക്ക് ദിലീപുമായി വളരെ അടുത്ത സൗഹൃദമാണുള്ളത്. യുവ നടി ആക്രമിക്കപ്പെട്ട ശേഷമാണ് അക്കൗണ്ടില്‍ പണം നിക്ഷേപിക്കപ്പെട്ടത് എന്നുള്ളതും സംശയത്തിന്റെ ആക്കം കൂട്ടിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News