വിന്‍സന്റിന്റെ വക്കാലത്തേറ്റെടുത്ത കോണ്‍ഗ്രസിനോട് സഹതാപം; കെ പി സി സി പ്രസിഡന്റിന്റെ ഗതികേടില്‍ സഹതപിക്കുന്നതായി കോടിയേരി

എം വിന്‍സന്റിന് വേണ്ടി വക്കാലെടുത്ത് സംസാരിക്കേണ്ടി വന്ന കെ പി സി സി പ്രസിഡന്റിന്റെ ഗതികേടില്‍ സഹതപിക്കുന്നതായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കോണ്‍ഗ്രസിന്റെ കേരളത്തിലെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു എംഎല്‍എ സ്ത്രീപീഡനത്തിന്റെ പേരില്‍ അറസ്റ്റിലാവുന്നത്.

ഇരയുടെ പരാതിയെ തുടര്‍ന്ന് അറസ്റ്റിലായ വ്യക്തിയോട് എം എല്‍ എ സ്ഥാനം രാജിവെക്കേണ്ടതില്ല എന്ന് എം.എം ഹസന്‍ പത്രസമ്മേളനം വിളിച്ച് നിര്‍ദേശിക്കുന്നതും ചരിത്രത്തിലെ കറുത്തനിമിഷമാണ്. ഇത് എം എം ഹസനെ സ്ത്രീ പീഡകരുടെ സംരക്ഷകനെന്ന് ചരിത്രത്തില്‍ കോറിയിടും.

കോണ്‍ഗ്രസ് ഇത്രയും അധപതിക്കാന്‍ പാടില്ലായിരുന്നെന്നും കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന ഹസന്റെ പ്രസ്താവന തീര്‍ത്തും അടിസ്ഥാന രഹിതമാണെന്നും കോടിയേരി ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ചു. ഈ സംഭവത്തില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നിലപാട് വ്യക്തമാക്കണെന്നും സോണിയാഗാന്ധി ഇടപെട്ട് വിന്‍സന്റിനെ രാജിവെപ്പിക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News