സി പി ഐ എം കേന്ദ്ര കമ്മിറ്റി യോഗം ഇന്ന് ദില്ലിയില്‍ തുടങ്ങും

ദില്ലി:മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന സി പി ഐ എം കേന്ദ്ര കമ്മിറ്റി യോഗം ഇന്ന് ദില്ലിയില്‍ തുടങ്ങും. ഇരുപത്തി രണ്ടാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ വേദിയും സംഘടന സമ്മേളനങ്ങളുടെ സമയക്രമവും നിശ്ചയിക്കുകയാണ് പ്രധാന അജണ്ട.

കാര്‍ഷിക പ്രതിസന്ധി,ഗോരക്ഷയുടെ പേരിലുള്ള ആക്രമണങ്ങള്‍,ദളിത് ന്യൂന പക്ഷ വിഭാഗങ്ങള്‍ക്കെതിരെ വര്‍ധിച്ചു വരുന്ന അക്രമങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ പ്രതിഷേധം ശക്തിപ്പെടുത്താനുള്ള ചര്‍ച്ചയും യോഗത്തിലുണ്ടാകും. സീതാറാം യെച്ചൂരി രാജ്യസഭാ അംഗമായി തുടരണം എന്ന ബംഗാള്‍ ഘടകത്തിന്റെ ആവശ്യവും ചര്‍ച്ചയാകും

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News