കൊച്ചി: അനധികൃത സ്വത്ത് സമ്പാദനത്തില്‍ ഐ ജി മനോജ് എബ്രഹാമിനെതിരെ ത്വരിതാ അന്വേഷണം നടത്തണമെന്ന മുവാറ്റുപുഴ വിജിലന്‍സ് കോടതി വിധി ഹൈക്കോടതി റദ്ദാക്കി. ഐ ജി മനോജ് എബ്രഹാമിനെതിരെ കേസെടുത്ത മൂവാറ്റുപുഴ വിജിലന്‍സ് കോടതി ഉത്തരവും ഹൈക്കോടതി റദ്ദാക്കി.
വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന പരാതിയിലായിരുന്നു നേരത്തെ മുവാറ്റുപുഴ വിജിലന്‍സ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്. നിലവില്‍ ഇതുസംബന്ധിച്ച വ്യക്തമായ തെളിവുകളില്ലെന്ന് ചൂണ്ടികാട്ടിയായിരുന്നു ഹൈക്കോടതി ഉത്തരവ് റദ്ദാക്കിയത്. എന്നാല്‍ കൂടുതല്‍ തെളിവു ഹാജരാക്കിയാല്‍ തുടര്‍ നടപടിയാകാമെന്ന് ഹൈക്കോടതി വ്യക്തമാക്കി.
വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന പരാതിയില്‍ വിജിലന്‍സിന്റെ ത്വരിതാന്വേഷണറിപ്പോര്‍ട് തള്ളിയാണ് വിജിലന്‍സ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്. തനിക്കെതിരായ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മനോജ് എബ്രഹാം സമര്‍പ്പിച്ച ഹര്‍ജിയാണ് ഹൈക്കോടതി അനുവദിച്ചത്.
Get real time update about this post categories directly on your device, subscribe now.