സെന്‍കുമാറിന്റെ മൊഴി രേഖപ്പെടുത്തി

തിരുവനന്തപുരം: മതസ്പര്‍ധ വളര്‍ത്തുന്ന പരാമര്‍ശം നടത്തിയതിനെതിരായ കേസില്‍ അന്വേഷണ സംഘം മുന്‍ DGP ടി.പി സെന്‍കുമാറിന്റെ മൊഴി രേഖപ്പെടുത്തി. ക്രൈംബ്രാഞ്ച് എസ്.പി മുഹമ്മദ് ഷബീറാണ് മൊഴിയെടുത്തത്. മതവിദ്വഷം വളര്‍ത്തുന്ന പരാമര്‍ശം നടത്തിയിട്ടില്ലെന്ന് സെന്‍കുമാര്‍ അന്വേഷണ ഉദ്യോഗസ്ഥന് മൊഴി നല്‍കി.

ഒരു ഓണ്‍ലൈന്‍ വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിന്റെ ശബ്ദരേഖയിലാണ് മതസ്പര്‍ധ വളര്‍ത്തുന്ന പരാമര്‍ശം സെന്‍കുമാര്‍ നടത്തിയതും വിവാദമായതും. തുടര്‍ന്ന് പൊലീസ് മേധാവിക്ക് രാഷ്ട്രിയ പാര്‍ട്ടികളുടെതടക്കം ആറോളം പരാതികള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് സെന്‍കുമാറിനെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here