സംസ്ഥാന നേതാക്കളുടെ കോഴ; അമിത്ഷാ വിശദീകരണം തേടി; നേതൃമാറ്റത്തിനും സാധ്യത

കോഴ വാങ്ങിയതിന് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട ആര്‍എസ് വിനോദിന് മാത്രമേ പങ്ക് ഉള്ളൂവെന്ന സംസ്ഥാന ബിജെപി നേതൃത്വത്തിന്റെ നിലപാടില്‍ കേന്ദ്ര നേതൃത്വം അമര്‍ഷത്തിലാണ്. ജെപി നദ്ദ രാജീവ് പ്രതാപ് രൂഡി എന്നിവരടങ്ങിയ കേന്ദ്രത്തിന്റെ പ്രാഥമിക അന്വേഷണ സമിതി ജില്ലാ നേതാക്കള്‍ വരെ കോടികളുടെ അഴിമതി നടത്തിയെന്നാണ് ദേശീയ നേതൃത്വത്തെ അറിയിച്ചത്.

അഴിമതിയും റിപ്പോര്‍ട്ട് ചോര്‍ച്ചയും വിഭാഗീയതയുടെ തകര്‍ന്ന നേതൃത്വവും എന്ന നിലപാടില്‍ ഉറച്ച ആര്‍എസ്എസ,് സംസ്ഥാന ബിജെപി നേതാക്കളുടെ സ്വത്ത് ഇടപാടുകളില്‍ രഹസ്യ പരിശോധന നടത്തിയിരുന്നു.കേരളത്തിന് പുറത്തും നേതാക്കളുടെ സ്വത്ത് ഇടപാടുകളിലെ അതൃപ്തി ആര്‍എസ്എസ് നേതൃത്വം കേന്ദ്രത്തെ അറിയിച്ചു. കോടികളുടെ കോഴ ഇടപാടില്‍ കേരളത്തിന്റെ സംഘടനാ ചമുതലയുള്ള നേതാക്കളായ ഭൂപേന്ദര്‍ യാദവ് നളിന്‍ കുമാര്‍ കട്ടില്‍ എന്നിവരില്‍ നിന്ന് രാജസ്ഥാനില്‍ എത്തിയ അമിത് ഷാ വിശദീകരണം തേടി.

ആര്‍എസ് വിനോദിന് പാര്‍ട്ടിയുമായി അടുത്ത ബന്ധം ഉണ്ടാക്കാനായത് കുമ്മനം രാജശേഖരന്‍ അധ്യക്ഷനായ ശേഷമെന്നാണ് ദേശീയ സംഘടന നേതാക്കളുടേയും വിലയിരുത്തല്‍.റിപ്പോര്‍ട്ട് ചോര്‍ന്നതില്‍ ആരോപണം നേരിടുന്ന ജനറല്‍ സെക്രട്ടറി വിവി രാജേഷ് ഉള്‍പ്പടെ നാല് ജനറല്‍ സെക്രട്ടറിമാരുടേയും സ്ഥാനചലന ആവിശ്യവും ആര്‍എസ്എസ് ഉയര്‍ത്തി.ദില്ലിയില്‍ അമിത്ഷാ മടങ്ങി എത്തിയ ഉടന്‍ സംസ്ഥാന നേതൃത്വത്തിലെ അഴിച്ച് പണിക്ക് തുടക്കമാകും എന്നാണ് വിവരം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News