നടി ആക്രമിക്കപ്പെട്ട കേസില്‍ പിസി ജോര്‍ജ്ജിനെ ചോദ്യം ചെയ്യും; നടപടി കേസില്‍ ഗൂഢാലോചനയുണ്ടെന്ന വെളിപ്പെടുത്തലില്‍

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ പിസി ജോര്‍ജ്ജ് എംഎല്‍എയെ ഉടന്‍ ചോദ്യംചെയ്യും. ദിലീപിനെതിരെ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് ചോദ്യംചെയ്യല്‍. ആലുവ റൂറല്‍ എസ്പി എം.വി ജോര്‍ജ് ആണ് ഇക്കാര്യം അറിയിച്ചത്.

ദിലീപിനെതിരെ ഗൂഢാലോചന നടന്നുവെന്ന് ജോര്‍ജ് ആരോപിച്ചിരുന്നെന്നും തുടര്‍ന്നാണ് ചോദ്യംചെയ്യാന്‍ തീരുമാനിച്ചതെന്നും എ.വി ജോര്‍ജ് വ്യക്തമാക്കി.

അതേസമയം, തന്നെ ചോദ്യം ചെയ്യുമെന്ന് പറഞ്ഞ് ആരും വിരട്ടേണ്ടന്ന് പിസി ജോര്‍ജ് പ്രതികരിച്ചു. താന്‍ പെണ്ണുപിടിക്കാനും കള്ളുകുടിക്കാനും നടക്കുന്നവനൊന്നുമല്ല. ചോദ്യം ചെയ്യാന്‍ ആരും വരേണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ദിലീപിന്റെ അറസ്റ്റിന് പിന്നാലെ കേസ് കെട്ടിച്ചമച്ചതാണെന്ന് ആരോപിച്ച് പി.സി ജോര്‍ജ് രംഗത്തെത്തിയിരുന്നു. ദിലീപിനെ കുടുക്കിയത് ജയില്‍ സൂപ്രണ്ടാണെന്നും ജോര്‍ജ് ആരോപിച്ചിരുന്നു. ജയിലില്‍നിന്ന് പണമാവശ്യപ്പെട്ടുകൊണ്ടുള്ള പള്‍സര്‍ സുനിയുടെ കത്ത് പുറത്തുവന്നത് സൂപ്രണ്ടിന്റെ അനുമതിയോടെയാണെന്നും കത്ത് മാധ്യമപ്രവര്‍ത്തകര്‍ക്ക് ലഭിച്ചതിലും ദുരൂഹതയുണ്ടെന്നും ജോര്‍ജ് ആരോപിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News