#PeopletvImpact സൈന്യത്തില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിപ്പ്: ബിജെപി നേതാവിനെതിരെ ജാമ്യമില്ലാ കേസ്

കോഴിക്കോട്: സൈന്യത്തില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസില്‍ BJP മേഖലാ സെക്രട്ടറി M P രാജനെതിരെ പൊലീസ് കേസെടുത്തു. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കുറ്റ്യാടി പൊലീസ് ആണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പരാതിക്കാരുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് കേസ് എടുത്തത്. പീപ്പിള്‍ വാര്‍ത്തയെ തുടര്‍ന്നാണ് നടപടി.
സൈന്യത്തില്‍ ജോലി വാഗ്ദാനം ചെയ്തും BJP നേതാക്കളുടെ തട്ടിപ്പിന്റെ വാര്‍ത്ത ഇന്ന് രാവിലെയാണ് പീപ്പിള്‍ ടി വി പുറത്തുവിട്ടത്. കോഴിക്കോട് കക്കട്ടിലിലെ BJP പ്രവര്‍ത്തകന്‍ അശ്വന്തില്‍ നിന്നാണ് നേതാക്കള്‍ ലക്ഷങ്ങള്‍ തട്ടിയത്. BJP മേഖലാ സെക്രട്ടറി MP രാജനെതിരെ പണം നഷ്ടപ്പെട്ട കുടുംബമാണ് പൊലീസില്‍ പരാതി നല്‍കിയത്. കൂടുതല്‍ പേര്‍ തട്ടിപ്പിനിരയായതായും സൂചനയുണ്ട്.

RSS ശാഖാ മുഖ്യശിക്ഷക് ആയ യുവാവിന് സൈന്യത്തില്‍ ജോലി ശരിയാക്കിക്കൊടുക്കാമെന്ന് പറഞ്ഞ് ബി ജെ പി നേതാവ് കൈക്കൂലി വാങ്ങിയതായാണ് പരാതി. പാതിരപ്പറ്റയിലെ RSS നേതാവായിരുന്ന അശ്വന്താണ് BJP മേഖലാ സെക്രട്ടറി MP രാജനെതിരെ പരാതിയുമായി രംഗത്തെത്തിയത്. മൂന്ന് ജില്ലകളുടെ സെക്രട്ടറിയാണ് എം.പി. രാജന്‍.

ഒരു ലക്ഷത്തി നാല്‍പതിനായിരം രൂപ രാജന്‍ വാങ്ങിയതായാണ് പരാതി. ജോലി ലഭിക്കാത്തതിനെ തുടര്‍ന്ന് പണം തിരികെ ചോദിച്ചപ്പോള്‍ മര്‍ദ്ദിച്ചതായും പരാതിയില്‍ പറയുന്നു. കക്കട്ടില്‍ മേഖലയിലെ നിരവധി BJP പ്രവര്‍ത്തകരില്‍ നിന്ന് ഇത്തരത്തില്‍ ജോലി വാഗ്ദാനം ചെയ്ത് നേ്താക്കള്‍ പണം വാങ്ങിയിട്ടുണ്ടെന്നും അശ്വന്ത് പറഞ്ഞു.

പണം നഷ്ടപ്പെട്ടവര്‍ BJP ജില്ലാ സംസ്ഥാന നേതൃത്വങ്ങള്‍ക്ക് പരാതി നല്‍കിയിട്ടും നടപടി ഉണ്ടായിട്ടില്ല. അശ്വന്തും കുടുംബവും രാജനെതിരെ വടകര റൂറല്‍ SP ക്ക് പരാതി നല്‍കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News