തിരുവനന്തപുരം: മതസ്പര്‍ദ്ധ വളര്‍ത്തുന്ന പരാമര്‍ശം നടത്തിയ മുന്‍ പൊലീസ് മേധാവി ടി.പി സെന്‍കുമാറിന് മുന്‍കൂര്‍ ജാമ്യം. 50,000 രൂപയുടെയും രണ്ട് പേരുടെ ഉറപ്പിന്‍മേലുമാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. ഡിജിപി സ്ഥാനത്ത് നിന്ന് വിരമിച്ച ശേഷം സമകാലിക മലയാളം വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് സെന്‍കുമാര്‍ വിവാദപരാമര്‍ശം നടത്തിയത്.
കേരളത്തില്‍ നൂറു കുട്ടികള്‍ ജനിക്കുമ്പോള്‍ അതില്‍ 42 എണ്ണവും മുസ്ലിം സമുദായത്തില്‍ നിന്ന് ആണെന്നത് ആശങ്കപ്പെടുത്തുന്നുയെന്നായിരുന്നു പരാമര്‍ശം. കേരളത്തില്‍ ലൗ ജിഹാദ് നടക്കുന്നില്ലെന്നു പറയാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് പൊലീസ് മേധാവിക്ക് രാഷ്ട്രിയ പാര്‍ട്ടികളുടെതടക്കം ആറോളം പരാതികള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് സെന്‍കുമാറിനെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തത്.
എന്നാല്‍, താന്‍ പറയാത്ത കാര്യങ്ങളാണ് വാരികയില്‍ അച്ചടിച്ചു വന്നതെന്നും പരാമര്‍ശം അഭിമുഖത്തില്‍ നല്‍കിയിട്ടില്ലെന്നും സെന്‍കുമാര്‍ വാദിക്കുന്നു.
Get real time update about this post categories directly on your device, subscribe now.