ബുധനാഴ്ച സംസ്ഥാന ഹര്‍ത്താല്‍

തിരുവനന്തപുരം: മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ മദനിക്ക് കോടതി അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പിഡിപി ബുധനാഴ്ച സംസ്ഥാനവ്യാപക ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.

മാതാപിതാക്കളെ കാണാന്‍ കേരളത്തിലേക്ക് വരാന്‍ മദനിക്ക് അനുമതി ലഭിച്ചിരുന്നു. എന്നാല്‍ മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ അനുവദിക്കണമെന്ന ആവശ്യം കോടതി തള്ളുകയായിരുന്നു. ഓഗസ്റ്റ് ഒന്നുമുതല്‍ ആറുവരെയാണ് മദനിക്ക് കോടതി സമയം അനുവദിച്ചിരിക്കുന്നത്.

ഓഗസ്റ്റ് ഒമ്പതിനാണ് മകന്റെ കല്യാണം. അനുമതി നിഷേധിച്ചതോടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ മദനിക്ക് സാധിക്കില്ല. ഇതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News