
കോട്ടയം: ഹാസ്യവും ആക്ഷേപഹാസ്യവും കുറിക്കു കൊള്ളുന്ന പ്രയോഗങ്ങളും നിറഞ്ഞ വാക്ചാതുരിയിലൂടെ ജനഹൃദയങ്ങളില്‍ ഇടം നേടിയ ഉഴവൂരിന് യാത്രാമൊഴിയേകാന്‍ നിരവധി പേരാണ് കുറിച്ചിത്താനത്തെ വീട്ടിലേക്ക് ഒഴുകിയെത്തിയത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉഴവൂരിന് അന്തിമോപചാരമര്‍പ്പിച്ച ശേഷം ദു:ഖാര്‍ത്തരായ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു.
മന്ത്രിമാരായ പ്രൊഫ സി രവീന്ദ്രനാഥ്, മാത്യു ടി തോമസ് ,കടന്നപ്പള്ളി രാമചന്ദ്രന്‍, മുന്‍ മന്ത്രി കെ എം മാണി, എന്‍സിപി ദേശീയ നേതാവ് താരിഖ് അന്‍വര്‍, സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, വി എന്‍ വാസവന്‍ തുടങ്ങി വിവിധ പാര്‍ട്ടി നേതാക്കള്‍ ഉഴവൂര്‍ വിജയന് അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തിയിരുന്നു. കുറിച്ചിത്താനത്തെ വീട്ടുവളപ്പില്‍ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാര ചടങ്ങുകള്‍. സഹോദരി പുത്രന്‍ പാര്‍ത്ഥസാരഥി ചിതക്ക് തീ കൊളുത്തി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here