ഹോസ്റ്റല്‍ സൗകര്യത്തിനായുള്ള വിദ്യാര്‍ഥി സമരം ശക്തമാകുന്നു

കാസര്‍ഗോഡ്: കാസര്‍ഗോഡ് ആസ്ഥാനമായ കേരള – കേന്ദ്ര സര്‍വകലാശാലയില്‍ വിദ്യാര്‍ഥി പ്രക്ഷോഭം തുടരുന്നു. ഹോസ്റ്റല്‍ സൗകര്യം ആവശ്യപ്പെട്ടുള്ള വിദ്യാര്‍ഥി സമരം ഈ മാസം 18നാണ് ആരംഭിച്ചത്. ഇതിനിടെ സര്‍വകലാശാല ക്യാമ്പസ് അധികൃതര്‍ അടച്ചു. നേരത്തെ സര്‍വകലാശാല സ്വകാര്യ കെട്ടിടങ്ങള്‍ വാടകക്കെടുത്ത് ഹോസ്റ്റല്‍ നടത്തിയിരുന്നു.
എന്നാല്‍ പിന്നീട് ഈ കെട്ടിടങ്ങള്‍ അധികൃതര്‍ ഒഴിവാക്കി. ഇതേ തുടര്‍ന്നാണ് ഹോസ്റ്റല്‍ പ്രശ്‌നം രൂക്ഷമായത്. നിര്‍മ്മാണം പൂര്‍ത്തിയായ കെട്ടിടങ്ങളില്‍ ഹോസ്റ്റല്‍ പ്രവര്‍ത്തനം തുടങ്ങിയെങ്കിലും ബഹുഭൂരിപക്ഷം വിദ്യാര്‍ഥികള്‍ക്കും താമസ സൗകര്യം ലഭ്യമായില്ല. അയല്‍ സംസ്ഥാനങ്ങളിലെ വിദ്യാര്‍ഥികളും ഇവരില്‍ ഉള്‍പ്പെടുന്നു.

ഫണ്ട് ഫലപ്രദമായി ഉപയോഗിച്ച് യഥാസമയം ഹോസ്റ്റല്‍ കെട്ടിട നിര്‍മ്മാണം നടത്താന്‍ അധികൃതര്‍ തയ്യാറാകുന്നില്ലെന്നാണ് വിദ്യാര്‍ഥികളുടെ പരാതി. സമരം കൂടുതല്‍ ശക്തിപ്പെടുത്താനാണ് വിദ്യാര്‍ഥികളുടെ തിരുമാനം. പ്രശ്‌ന പരിഹാരത്തിന് സര്‍വകലാശാല അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ലെന്നും പരാതിയുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News