ദിലീപിന് സുരക്ഷാ ഭീഷണി; നേരിട്ട് ഹാജരാക്കേണ്ടെന്ന് അങ്കമാലി കോടതി; വീഡിയോ കോണ്‍ഫറന്‍സ് സൗകര്യം ഏര്‍പ്പെടുത്താം

കൊച്ചി: ദിലീപിനെ നേരിട്ട് കോടതിയില്‍ ഹാജരാക്കുന്നതിനെ അങ്കമാലി ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഒഴിവാക്കി. പൊലീസ് നല്‍കിയ അപേക്ഷ കണക്കിലെടുത്താണിത്. ദിലീപിനെ ഓരോ തവണ കോടതിയില്‍ ഹാജരാക്കുമ്പോഴും സുരക്ഷാ ഭീഷണിയുണ്ടെന്നും അതുകൊണ്ട് വീഡിയോ കോണ്‍ഫറന്‍സ് സൗകര്യം ഏര്‍പ്പെടുത്തണമെന്നുമായിരുന്നു പൊലീസിന്റെ ആവശ്യം. ഇത് അംഗീകരിച്ചുകൊണ്ടാണ് കോടതി നിര്‍ദേശം.

ദിലീപിനെ ഹാജരാക്കുമ്പോള്‍ ജയിലിന് മുന്നിലും കോടതി പരിസരത്തും തടിച്ചുകൂടുന്ന ജനക്കൂട്ടം സുരക്ഷാ ഭീഷണി സൃഷ്ടിക്കുന്നു. സുരക്ഷക്കായി വലിയ തോതില്‍ സേനയെ വിന്യസിക്കേണ്ടി വരുന്നതും അപേക്ഷയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

നാളെയാണ് ദിലീപിന്റെ റിമാന്‍ഡ് കാലാവധി അവസാനിക്കുന്നത്. നാളെ ദിലിപിനെ നേരിട്ട് ഹാജരാക്കാനാണ് സാധ്യത. ആലുവ ജയിലില്‍ വീഡിയോ കോണ്‍ഫറന്‍സ് സൗകര്യം ഏര്‍പ്പെടുത്താനുള്ള സമയക്കുറവിനെ തുടര്‍ന്നാണിത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News