പൂര്‍ണ ഗര്‍ഭിണിയെ തൊട്ടിലില്‍ ചുമന്നത് 16 കിലോമീറ്റര്‍; ദുരിത യാത്രയ്‌ക്കൊടുവില്‍ സുഖപ്രസവം

ഗ്രാമവാസികളുടെ യാത്രാദുരിതത്തിന്റെ പുതിയ ചിത്രം ഒഡിഷ ത്രിലോചന്‍പൂരിലെ കന്‍സബുന്ദേലില്‍ നിന്നാണ്. മുളംതണ്ടിലൊരുക്കിയ താല്‍ക്കാലിക തൊട്ടിലില്‍ ഗര്‍ഭിണിയെ ബന്ധുക്കളും ഗ്രാമവാസികളും ചേര്‍ന്ന് ചുമന്നത് 16 കിലോമീറ്റര്‍.

പ്രസവ വേദന തുടങ്ങിയ യുവതിയെ ആശുപത്രിയില്‍ കൊണ്ടുപോകാനായി ആംബുലന്‍സ് എത്തിയെങ്കിലും രാത്രിയിലെ കനത്തമഴയെ തുടര്‍ന്ന് റോഡില്‍ മരം വീണ് ഗതാഗതം തടസ്സപ്പെട്ടതിനാല്‍ ഗ്രാമത്തിലേക്ക് എത്താനായില്ല. ഇതേ തുടര്‍ന്നാണ് മുളയില്‍ തുണികെട്ടി താല്‍ക്കാലികമായുണ്ടാക്കിയ ഭാരംതാങ്ങിയില്‍ യുവതിയെ ചുമന്ന് ആംബുലന്‍സിന് സമീപമെത്തിച്ചത്.

കിലോമീറ്ററുകള്‍ അകലെയുള്ള ലാഞ്ചിഗഡ് ആസ്പത്രിയിലെത്തിയ യുവതി രണ്ടര കിലോഗ്രാം ഭാരമുള്ള ആണ്‍കുഞ്ഞിന് ജന്മം നല്‍കി. അമ്മയും കുഞ്ഞും പൂര്‍ണ ആരോഗ്യത്തോടെ ഇരിക്കുന്നുവെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

വീഡിയോ കാണാം

കഴിഞ്ഞ ദിവസം ഒഡീഷയിലെ തന്നെ റായഗഡയിലും ഗര്‍ഭിണിയായ യുവതിയെ താല്‍ക്കാലിക തൊട്ടിലിലിരുത്തി നദിക്ക് അക്കരെ എത്തിച്ചിരുന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like

Latest News