തെരഞ്ഞെടുപ്പ് ഫണ്ടിലും അഴിമതി; എം ടി രമേശിന് കുരുക്ക് മുറുകുന്നു; പാര്‍ട്ടി അന്വേഷണം ആരംഭിച്ചു

പത്തനംതിട്ട: മെഡിക്കല്‍ കോഴ ആരോപണത്തില്‍ കുടുങ്ങിയ ബി ജെ പി സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശ് തെരഞ്ഞെടുപ്പ് ഫണ്ടില്‍ അഴിമതി നടത്തിയതുമായി ബന്ധപ്പെട്ട് പാര്‍ട്ട് അന്വേഷണം ആരംഭിച്ചു. ആറന്മുള മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ഫണ്ടില്‍ തിരിമറി നടത്തിയതിനാണ് രമേശിനെതിരെ പാര്‍ട്ടി തലത്തില്‍ അന്വേഷണം നടക്കുന്നത്. കേന്ദ്രത്തില്‍ നിന്നും തിരഞ്ഞെടുപ്പ് ഫണ്ടിലേക്ക് ലഭിച്ച 87 ലക്ഷം രൂപയില്‍ 35 ലക്ഷം രൂപയുടെ കണക്ക് ഹാജരാക്കിയില്ല എന്നാണ് രമേശിനെതിരായ പരാതി.

ആറന്മുള നിയമസഭാ മണ്ഡലത്തില്‍ നിന്നും മത്സരിച്ച എം.ടി രമേശ് മണ്ഡലത്തില്‍ ചിലവാക്കിയ തുകയില്‍ 35 ലക്ഷം രൂപയുടെ കണക്ക് നല്‍കിയിട്ടില്ല. 87 ലക്ഷം രൂപയായിരുന്നു കേന്ദ്ര നേതൃത്വം മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ചിലവിലേക്കായി നല്‍കിയിരുന്നത്. ഇതില്‍ നിന്നാണ് 35 ലക്ഷം രൂപ അപ്രത്യക്ഷമായത്.

ബിജെപി ജില്ലാ പ്രസിഡന്റായിരുന്ന ടി ആര്‍ അജിത്കുമാറിനെയും അന്വേഷണ സമിതി വിളിച്ചു വരുത്തും. ആര്‍.എസ്.എസും ഫണ്ട് തിരിമറിയില്‍ ബിജെപി നേതൃത്വത്തോടൊപ്പം ചേര്‍ന്നാണ് അന്വേഷണം നടത്തുന്നത്. മെഡിക്കല്‍ കൊളേജ് അഴിമതിയില്‍ എം.ടി രമേശിന്റെ പേര് ഇതിനോടകം ഉയര്‍ന്നു വന്നിരുന്നു. അതിനിടയിലാണ് തിരഞ്ഞെടുപ്പ് ഫണ്ടിന്റെ കണക്ക് നല്‍കിയില്ല എന്ന പരാതിയിലും എം.ടി രമേശിനെതിരെ അന്വേഷണം ആരംഭിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News