അത്ഭുതം തീര്‍ത്ത് ആറ് വയസുകാരിയുടെ കഥകളി അരങ്ങേറ്റം; സമുദ്രയ്ക്ക് കഥകളി കുട്ടിക്കളിയല്ല

തൃശൂര്‍: ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ കഴിഞ്ഞ ദിവസം നടന്ന കഥകളി ‘പുറപ്പാട്’ അരങ്ങേറ്റത്തില്‍ ആസ്വാദകരുടെ മനം കവര്‍ന്ന് ആറ് വയസുകാരി സമുദ്ര. കഥകളി പുറപ്പാടിന്റെ ചിട്ടയില്‍ നിന്നും അണുവിട പോലും വ്യതിചലിക്കാതെ മുദ്രാബോധത്തോടും താളഭാവ പൂര്‍ണതയോടെയുമാണ് സമുദ്ര സങ്കല്‍പിന്റെ അരങ്ങേറ്റം നടന്നത്. അഭിനയവും പാട്ടും വാദ്യവും ചമഞ്ഞൊരൊക്കവുമൊക്കെയായി സമുദ്രയുടെ കഥകളി പുറപ്പാട് അരങ്ങേറ്റം സദസിനെ പിടിച്ചിരുത്തി.

ചെറുപ്രായത്തില്‍ കഥകളിയഭ്യാസം പഠിക്കാനെത്തുന്നവര്‍ തന്നെ വിരളമായ കാലത്ത് തികഞ്ഞ അഭിനയപാടവത്തോടെ ഈ നാട്യരൂപം അവതരിപ്പിക്കുന്നത് അപൂര്‍വമാണ്. പൂതനാമോക്ഷം കഥകളിയോട് അനുബന്ധിച്ചാണ് രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിയായ സമുദ്ര കഥകളിയില്‍ ‘പുറപ്പാട്’ അരങ്ങേറ്റം നടത്തിയത്.

ഇരിങ്ങാലക്കുട ഡോണ്‍ബോസ്‌കോ സ്‌കൂള്‍ അധ്യാപകന്‍ പായമ്മല്‍ സുരേഷ് ബാബുവിന്റയും സിജിയുടെയും മകളായ സമുദ്ര സങ്കല്‍പ് കലാനിലയം മനോജിന്റെ ശിക്ഷണത്തിലാണ് കഥകളി അഭ്യസിച്ചത്. നാല്‍പത് മിനിറ്റ് നീണ്ടുനിന്ന സമുദ്രയുടെ പുറപ്പാട് അരങ്ങേറ്റം അപൂര്‍വ്വ റെക്കോര്‍ഡാണ് സ്ഥാപിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News