എം ജി കോളേജില്‍ ABVP നശിപ്പിച്ച കൊടിമരത്തിനുപകരം 11 കൊടിമരങ്ങള്‍ നാട്ടി SFI പതാക ഉയര്‍ത്തി

തിരുവനന്തപുരം: SFI പ്രവര്‍ത്തകര്‍ തിരുവനന്തപുരം എം.ജി കോളേജിന് മുന്നില്‍ വീണ്ടും കൊടിമരം നാട്ടി. നേരത്തെ നാട്ടിയ കൊടിമരം ABVP പ്രവര്‍ത്തകര്‍ നശിപ്പിച്ചതിനെ തുടര്‍ന്നാണ് 11 കൊടിമരങ്ങള്‍ നാട്ടി പതാകയുയര്‍ത്തിയത്. എം.ജി കോളേജിലെക്ക് പ്രകടനമായി എത്തിയാണ് കൊടിമരങ്ങള്‍ സ്ഥാപിച്ചത്.

SFI ജില്ലാ സെക്രട്ടറി പ്രതിന്‍ സാജ് കൃഷ്ണയുടെ നേതൃത്വത്തില്‍ 100ഓളം പ്രവര്‍ത്തകരാണ് പ്രകടനത്തില്‍ പങ്കെടുത്തത്. കഴിഞ്ഞ ദിവസം SFI പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചിന് നേരെ ABVP അക്രമം നടത്തിയ സാഹചര്യത്തില്‍ വലിയ പൊലീസ് സന്നാഹം കോളേജിലും പരിസരത്തുമുണ്ടായിരുന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News