കടലില്‍ മുങ്ങിപ്പോയ ആനകള്‍ക്ക് വീണ്ടും നാവിക സേന രക്ഷയായി

കൊളംബൊ: കടലില്‍ മുങ്ങിപ്പോയ ആനകള്‍ക്ക് രക്ഷകരായി നാവിക സേന. ശ്രീലങ്കന്‍ നാവികസേനയാണ് കടലില്‍ മുങ്ങിപ്പോയ രണ്ട് ആനകള്‍ക്ക് രക്ഷകരായത്. ശ്രീലങ്കന്‍ തീരത്ത് നിന്നും ഏകദേശം ഒരു കിലോമീറ്റര്‍ അകലെ അധികം ആഴമില്ലാത്ത കായല്‍ ഭാഗം മുറിച്ച് കടക്കുന്നതിനിടെയാണ് ആനകള്‍ അപകടത്തില്‍ പെട്ടത്.

 
സുരക്ഷിതമായി തീരത്തെത്തിച്ച ആനകള്‍ ട്രിങ്കോമലി ജില്ലയിലെ കാട്ടിലേക്ക് കയറിപ്പോയതായി നാവികസേന പറഞ്ഞു. നേവിയുടെ ഡൈവിങ് ടീമും പെട്രോളിങ് ബോട്ടുകളും ഏറെ ശ്രമകരമായാണ് ആനകളെ കരയിലെത്തിച്ചത്. രണ്ടാഴ്ചയ്ക്കുള്ളില്‍ ഇത് രണ്ടാം തവണയാണ് ആനകളെ നാവിക സേനയുടെ പെട്രോളിങ് ബോട്ടുകള്‍ രക്ഷപ്പെടുത്തുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here