ഇരയെ വീണ്ടും വേട്ടയാടി കോണ്‍ഗ്രസ്; വിന്‍സെന്റ് എംഎല്‍എ പീഡിപ്പിച്ച വീട്ടമ്മയ്‌ക്കെതിരെ ചീമുട്ടയേറ്

തിരുവനന്തപുരം: കോവളം എംഎല്‍എ എം. വിന്‍സെന്റ് ലൈംഗികമായി പീഡിപ്പിച്ച വീട്ടമ്മയ്‌ക്കെതിരെ കോണ്‍ഗ്രസ് ആക്രമണം. പാര്‍ട്ടി എംഎല്‍എ ജയിലിലായതോടെ കലിപൂണ്ട പ്രവര്‍ത്തകര്‍ ബാലരാമപുരം സ്വദേശിയായ വീട്ടമ്മയ്ക്കു നേരെ ചീമുട്ടയെറിഞ്ഞു.

തെളിവെടുപ്പിനായി ബാലരാമപുരത്തെ വീട്ടിലെത്തിച്ചപ്പോഴാണ് വീട്ടമ്മക്ക് നേരെ അസഭ്യവര്‍ഷവുമായി സ്ത്രീകള്‍ അടക്കമുളള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്തെത്തിയത്. മുദ്രാവാക്യം വിളികളുമായി സ്ഥലത്ത് തടിച്ച് കൂടിയ കോണ്‍ഗ്രസുകാര്‍ ഒരു മണിക്കൂറിലേറെ റോഡ് ഉപരോധിച്ചു. താഴെ പൊലീസുകാര്‍ മാത്രമാണ് അപ്പോള്‍ സംഭവസ്ഥലത്ത് ഉണ്ടായിരുന്നത്.

കൂട്ടത്തോടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സംഘടിച്ച് എത്തി പൊലീസിനും പരാതിക്കാരിയായ വീട്ടമ്മക്കും എതിരെ മുദ്രവാദ്യം വിളികളുമായി റോഡ് ഉപരോധം ആരംഭിച്ചതോടെ സമീപ സ്റ്റേഷനില്‍ നിന്ന് കൂടുതല്‍ പൊലീസ് സ്ഥലത്തെത്തി. പൊലീസിനേയും വീട്ടമ്മയെയും ചീമുട്ടയെറിയുമെന്ന നിലപാടിലായിരുന്നു അവര്‍. ബാലരാമപുരത്തെ വീട്ടില്‍ താമസിപ്പിച്ചാല്‍ വീട്ടമ്മ ആക്രമിക്കപെടും എന്ന് മനസിലാക്കിയതോടെ ബന്ധു വീട്ടിലേക്ക് മാറ്റാന്‍ പൊലീസ് തീരുമാനിച്ചു. കടുത്ത പ്രതിഷേധത്തിന് നടുവിലൂടെ പൊലീസ് വാനില്‍ ബന്ധു വീട്ടിലേക്ക് കൊണ്ടുപോകാന്‍ ശ്രമിക്കുന്നതിനിടെ കോണ്‍ഗ്രസുകാര്‍ മുട്ടയേറ് തുടങ്ങി. എന്നാല്‍ പൊലീസ് സംയമനം പാലിച്ചതോടെ കടുത്ത സംഘര്‍ഷം ഒഴിവായി. പരാതിക്കാരിയായ വീട്ടമ്മയെ ബാലരാമപുരത്തെ വീട്ടില്‍ താമസിപ്പിക്കില്ലെന്ന നിലപാടിലാണ് പ്രദേശവാസികളായ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍.

വിന്‍സെന്റിന്റെ പീഡനത്തില്‍ മനംമടുത്ത വീട്ടമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ച് ആശുപത്രിയിലായിരുന്നു. ഇന്ന് ആശുപത്രിയില്‍ നിന്ന് വീട്ടിലെത്തിയപ്പോഴായിരുന്നു കോണ്‍ഗ്രസ് ആക്രമണം. വീട്ടമ്മയുടെ പരാതിയില്‍ അറസ്റ്റിലായ വിന്‍സെന്റ് എംഎല്‍എ ഇപ്പോള്‍ നെയ്യാറ്റിന്‍കര സബ് ജയിലിലാണ്.

അതേസമയ, വിന്‍സെന്റ് വീട്ടമ്മയെ രണ്ടു തവണ പീഡിപ്പിച്ചെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കഴിഞ്ഞ സെപ്തംബര്‍ 10നും നവംബര്‍ 11നുമാണ് വീട്ടമ്മയെ വീട്ടിനുള്ളില്‍വച്ച് വിന്‍സെന്റ് പീഡിപ്പിച്ചത്. എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടും എംഎല്‍എ പീഡിപ്പിച്ചു. മാത്രമല്ല, വിവിധ ഫോണുകളില്‍ നിന്ന് വിളിച്ച് ലൈംഗികമായി സംസാരിച്ചെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News