സംയുക്തയും ഗീതു മോഹന്‍ദാസും ദിലീപില്‍ നിന്ന് രക്ഷപ്പെട്ടത് ഭാഗ്യംകൊണ്ട്; വെളിപ്പെടുത്തലുമായി ലിബര്‍ട്ടി ബഷീര്‍

തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസിലെ ഗൂഢാലോചനകുറ്റത്തിന് ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിനെതിരെ വെളിപ്പെടുത്തലുമായി ലിബര്‍ട്ടി ബഷീര്‍. ഇതിലും വലിയ ക്വട്ടേഷന്‍ നടത്താന്‍ ഉദ്ദേശിച്ച വ്യക്തിയാണ് ദിലീപ് എന്നും പാളിപ്പോയത് കൊണ്ടാണ് അത് നടക്കാതിരുന്നതെന്നും ബഷീര്‍ ഒരു ഓണ്‍ലൈന്‍ മാധ്യമത്തോട് പറഞ്ഞു.

മറിച്ചാണെങ്കില്‍ ശ്രീകുമാര്‍, സംയുക്താ വര്‍മ, ഗീതു മോഹന്‍ദാസ് എന്നിവര്‍ക്കെതിരെ ആക്രമണം നടന്നേനെയെന്നും ഭാഗ്യം കൊണ്ടാണ് അവര്‍ രക്ഷപ്പെട്ടതെന്നും ലിബര്‍ട്ടി ബഷീര്‍ വെളിപ്പെടുത്തി. ദിലീപിന്റെ എല്ലാ കാര്യങ്ങളും നോക്കുന്നത് അപ്പുണ്ണിയാണ്. അയാളെ പിടികൂടിയാല്‍ കൂടുതല്‍ സത്യങ്ങള്‍ പുറത്തുവരുമെന്നും ബഷീര്‍ പറഞ്ഞു.

ജാമ്യം നിഷേധിച്ചുകൊണ്ടുള്ള ഹൈക്കോടതി വിധിയോട് ദിലീപ് കുറ്റക്കാരനാണെന്ന് കേരളത്തിലെ ജനങ്ങള്‍ക്ക് മനസിലായെന്നും ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു. നിസാം കേസില്‍ എന്ത് സംഭവിച്ചോ അതേ അവസ്ഥയാണ് ദിലീപിന്റെ കേസിലും നടക്കാന്‍ പോകുന്നത്. കാലാകാലം ദിലീപിന് ജയിലില്‍ കിടക്കേണ്ടി വരുമെന്നും ബഷീര്‍ പറഞ്ഞു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here