കോട്ടയത്ത് യുവതി ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍; സുഹൃത്തായ യുവാവ് പിടിയില്‍

കോട്ടയം: കോട്ടയം പായിപ്പാട് ബംഗാള്‍ സ്വദേശിയായ യുവതിയെ ദുരൂഹസാഹചര്യത്തില്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മാല്‍ഡ സ്വദേശി തസ്‌ലിമയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ബംഗാളി സ്വദേശിയായ യുവാവ് എറാണാകുളത്ത് കസ്റ്റഡിയില്‍.

കയര്‍ കഴുത്തില്‍ മുറുകിയ നിലയിലാണ് തസ്ലിമയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് തസ്ലീമയ്‌ക്കൊപ്പം താമസിച്ചിരുന്ന മാല്‍ഡ സ്വദേശി റുഹൂലാണ് എറണാകുളത്ത് പൊലീസ് കസ്റ്റഡിലായത്. കയര്‍ മുറുക്കി തസ്ലീമയെ കൊലപ്പെടുത്തിയെന്ന് റൂഹൂല്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചതായാണ് സൂചന. തസ്ലീമയെ 10 മണിയായിട്ടും വീടിന് പുറത്ത് കാണാതെ വന്നതോടെ സമീപവാസികള്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. പൊലീസെത്തി നടത്തിയ പരിശോധനയിലാണ് കൊലപാതക വിവരം പുറത്തറിയുന്നത്. ചങ്ങനാശ്ശേരി ഡിവൈഎസ്പി ആര്‍. ശ്രീകുമാറും ഫോറന്‍സിക് വിദഗ്ദ്ധദ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.

ഇരുവരും തമ്മില്‍ ദിവസങ്ങളായി തര്‍ക്കങ്ങള്‍ നില നിന്നിരുന്നതായി അയല്‍ വാസികള്‍ പൊലീസിനു മൊഴി നല്‍കിയിട്ടുണ്ട്. ഇതാണ് കൊലയ്ക്ക് കാരണമായതെന്നാണ് നിഗമനം. ചങ്ങനാശ്ശേരി സിഐ, തൃക്കടിഞ്ഞാനം എസ്‌ഐ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷികുന്നത്. റൂഹൂലിന്റെ അറസ്റ്റ് നാളെ രേഖപ്പെടുത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here