ജാഗൃതി വിരാജ് വാഹനാപകടത്തില്‍ മരിച്ചു

മുംബൈ: പ്രശസ്ത വനിതാ ബൈക്കര്‍ ജാഗൃതി വിരാജ് ഹോഗലെ (34) വാഹനാപകടത്തില്‍ മരിച്ചു. റോഡിലെ കുഴിയില്‍ വീഴാതിരിക്കാന്‍ ബൈക്ക് വെട്ടിച്ചപ്പോള്‍ ട്രക്ക് കയറിയാണ് ജാഗൃതി മരിച്ചത്. ട്രക്കിന്റെ ടയര്‍ ജാഗൃതിയുടെ ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നു.

പിന്നാലെ എത്തിയ സുഹൃത്തുക്കള്‍ ഉടന്‍ ജാഗൃതിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. സുഹൃത്തുക്കള്‍ക്കൊപ്പം ജോഹറിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു അപകടം.

ദ് ബൈക്കര്‍ണി എന്ന വനിതാ ബൈക്കര്‍ ക്ലബിന്റെ സ്ഥാപകയാണ് ജാഗൃതി. ലേയിലേക്കും ലഡാക്കിലേക്കും നിരവധി ബൈക്ക് റൈഡുകള്‍ ഇവര്‍ സംഘടിപ്പിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News