
ദില്ലി: ആറ് കോണ്‍ഗ്രസ് എംപിമാരെ സസ്‌പെന്റ് ചെയ്ത ലോക്‌സഭാ സ്പീക്കറുടെ നടപടിയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ എംപിമാര്‍ സംയുക്തമായി ഇന്ന് പാര്‍ലമെന്റിലെ ഗാന്ധിപ്രതിമയക്ക് മുന്നില്‍ പ്രതിഷേധിക്കും. ഗോരക്ഷാപ്രവര്‍ത്തകരുടെ ആക്രമണങ്ങളില്‍ ചര്‍ച്ച ആവശ്യപ്പെട്ട് നല്‍കിയ അടിയന്തരപ്രമേയ നോട്ടീസ് നിരസിച്ചതിന് ചെയറിന് നേരെ പേപ്പര്‍ വലിച്ചെറിഞ്ഞതിനാണ് എംപിമാരെ സ്പീക്കര്‍ സസ്‌പെന്റ് ചെയതത്.
എന്നാല്‍ പ്രതിപക്ഷ എംപിമാരോട് വിശദീകരണം പോലും തോടാതെ അഞ്ച് ദിവസത്തേക്ക് തുടര്‍ച്ചയായി പുറത്താക്കിയതിന് എതിരെയാണ് പ്രതിഷേധം. പ്രതിപക്ഷ എംപിമാര്‍ സംയുക്തമായി സ്പീക്കര്‍ സുമിത്രാ മഹാജനും പരാതി നല്‍കും.
അതേസമയം, ബെമല്‍ അഴിമതി പ്രതിപക്ഷ എംപിമാര്‍ ഇന്ന് സഭയില്‍ ഉന്നയിക്കും. ബിജെപി കോഴ വിവാദവും സഭയെ പ്രക്ഷുബ്ദമാക്കിയേക്കും..

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here