പുറ്റിങ്ങല്‍ വെടിക്കെട്ടപകടം: സാക്ഷി വിസ്താരം ഓഗസ്റ്റ് മൂന്നിന് ആരംഭിക്കും

കൊല്ലം: പരവൂര്‍ പുറ്റിങ്ങല്‍ ദേവിക്ഷേത്രത്തിലുണ്ടായ വെടിക്കെട്ടപകടത്തിന്റെ കാരണങ്ങളും മറ്റും അന്വേഷിക്കാനായി നിയമിച്ച ജസ്റ്റിസ് പി എസ് ഗോപിനാഥന്‍ കമ്മീഷന്റെ പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി. ഓഗസ്റ്റ് മൂന്നു മുതല്‍ സാക്ഷികളുടെ വിചാരണ ആരംഭിക്കും. എറണാകുളം മറൈന്‍ഡ്രൈവ്, ജിസിഡിഎ കെട്ടിടത്തിലെ മൂന്നാം നിലയിലുള്ള 27-ാം നമ്പര്‍ റൂമിലാണ് കമ്മീഷന്‍ പ്രവര്‍ത്തിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel