വിന്‍സെന്റിനെ കസ്റ്റഡിയില്‍ വേണമെന്ന പൊലീസിന്റെ ആവശ്യത്തില്‍ ഇന്ന് വിധി; ജാമ്യഹര്‍ജിയും ഇന്ന് പരിഗണിക്കും

തിരുവനന്തപുരം: വീട്ടമ്മയെ പീഡിപ്പിച്ചെന്ന കേസില്‍ കോവളം എംഎല്‍എ എം വിന്‍സെന്റിനെ കസ്റ്റഡിയില്‍ വേണമെന്ന പൊലീസിന്റെ ആവശ്യത്തില്‍ ഇന്ന് കോടതി വിധി പറയും. നെയ്യാറ്റിന്‍കര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.

പൊലീസിന്റെ കസ്റ്റഡി അപേക്ഷയെ എതിര്‍ത്ത് പ്രതിഭാഗം സമര്‍പ്പിച്ച ജാമ്യഹര്‍ജിയും ഇന്ന് കോടതി പരിഗണിക്കും. രണ്ട് കേസിലും വിശദവാദം കേള്‍ക്കുന്നതിനായി കേസ് ഇന്നത്തേക്ക് മാറ്റുകയായിരുന്നു. വിന്‍സെന്റിനെ ഇന്ന് ഉച്ച തിരിഞ്ഞ് കോടതിയില്‍ ഹാജരാക്കാന്‍ നെയ്യാറ്റിന്‍കര സബ്ജയില്‍ സുപ്രണ്ടിന് കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

പീഡനം നടന്ന സ്ഥലത്ത് ഉള്‍പെടെ പ്രതിയെ എത്തിച്ച് തെളിവെടുക്കുന്നതിനായി അഞ്ച് ദിവസത്തേക്ക് കസ്റ്റഡിയില്‍ വേണമെന്നാണ് പൊലീസിന്റെ ആവശ്യം.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News