സിപിഐഎം കേന്ദ്ര കമ്മിറ്റി യോഗം തുടരുന്നു; യെച്ചൂരിയുടെ രാജ്യസഭാ സ്ഥാനാര്‍ത്ഥിത്വം ഇന്ന് ചര്‍ച്ചയാകും

ദില്ലി: ദില്ലിയില്‍ ചേരുന്ന സിപിഐഎം കേന്ദ്ര കമ്മിറ്റി യോഗത്തില്‍ സീതാറാം യെച്ചൂരിയുടെ രാജ്യസഭാ സ്ഥാനാര്‍ത്ഥിത്വം ഇന്ന് ചര്‍ച്ചയാകും. യെച്ചൂരി രാജ്യസഭാ അംഗമായി തുടരണം എന്ന അഭിപ്രായം പശ്ചിമ ബംഗാള്‍ ഘടകം മുന്നോട്ടു വച്ച സാഹചര്യത്തിലാണ് ഈ വിഷയം ചര്‍ച്ച ചെയ്യുന്നത്.

എന്നാല്‍ രാജ്യ സഭയിലേക്ക് മത്സരിക്കാന്‍ ഇല്ല എന്ന കാര്യം കഴിഞ്ഞ ദിവസം ചേര്‍ന്ന പിബി യോഗത്തില്‍ യെച്ചൂരി വ്യക്തമാക്കിയിരുന്നു. കോണ്‍ഗ്രസുമായി സഖ്യമോ ധാരണയോ വേണ്ടതില്ല എന്നതാണ് കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകരിച്ച നയം. അതിനാല്‍ തന്നെ ബംഗാളില്‍ നിന്നും കോണ്‍ഗ്രസ് പിന്തുണയോടെ രാജ്യസഭയിലേക്ക് വരേണ്ടതില്ല എന്ന തീരുമാനത്തിനായിരിക്കും കേന്ദ്ര കമ്മിറ്റി അംഗീകാരം നല്‍കുന്നത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here