ഇമാന്റെ ആരോഗ്യ സ്ഥിതിയില്‍ വന്‍മാറ്റങ്ങള്‍; വായിലൂടെ ഭക്ഷണം കഴിക്കും, വ്യക്തതയോടെ സംസാരിക്കും; അബുദാബിയിലെ ആശുപത്രിയില്‍ നിന്നുള്ള ഇമാന്‍ വിശേഷങ്ങള്‍

അബുദാബി: ചികിത്സയില്‍ കഴിയുന്ന ലോകത്തെ ഏറ്റവും ഭാരം കൂടിയ വനിതയായ ഈജിപ്ഷ്യന്‍ യുവതി ഇമാന്‍ അഹമ്മദിന്റെ ആരോഗ്യ സ്ഥിതിയില്‍ വലിയ പുരോഗതിയുള്ളതായി ആശുപത്രി വൃത്തങ്ങള്‍. അബുദാബി വിപിഎസ് ബുര്‍ജീല്‍ ആശുപത്രിയിലാണ് ഇമാന്‍ കഴിയുന്നത്.

രണ്ടര വര്‍ഷത്തിന് ശേഷം ഇമാന്‍ വായിലൂടെ ഭക്ഷണം കഴിക്കുകയും വ്യക്തതയോടെ സംസാരിക്കുകയും ചെയ്യുന്നതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. ആശുപത്രിയില്‍ ഏറെ സന്തോഷവതിയാണ് ഇമാന്‍. 500 കിലോ ശരീരഭാരമുണ്ടായിരുന്ന ഇമനെ മുംബൈ സൈഫി ആശുപത്രിയില്‍ നേരത്തെ ചികില്‍സിച്ചിരുന്നു.

അഞ്ഞൂറ് കിലോയിലേറെ വരുന്ന ശരീരഭാരം കാരണം 25 വര്‍ഷത്തോളം കിടക്കവിട്ട് എങ്ങും പോകാനാവാത്ത അവസ്ഥയില്‍ കഴിഞ്ഞിരുന്ന ഈജിപ്ത് അലക്‌സാണ്ട്രിയ സ്വദേശിയായ ഇമാനെ ഫെബ്രുവരിയിലാണ് മുംബൈ സൈഫി ആശുപത്രിയില്‍ എത്തിച്ചത്. 11 വയസിലുണ്ടായ പക്ഷാഘാതത്തെ തുടര്‍ന്ന് ഇമാന്റെ വലതു വശം തളര്‍ന്നിരുന്നു. സൈഫി ആശുപതിയില്‍ ലഖഡാവാലയുടെ നേതൃത്വത്തില്‍ 15 അംഗ ഡോക്ടര്‍മാരുടെ സംഘമാണ് ഇമാന്റെ ചികിത്സയ്ക്ക് നേതൃത്വം നല്‍കിയത്.

പിന്നീടാണ് ഈ ഈജിപ്ഷ്യന്‍ യുവതിയെ തുടര്‍ ചികില്‍സയ്ക്കായി അബുദാബി വിപിഎസ് ബുര്‍ജീല്‍ ആശുപത്രിയിലേക്ക്
മാറ്റിയത്. പ്രത്യേകവിമാനം ഒരുക്കിയാണ് ഇമാനെ അബുദാബിയില്‍ എത്തിച്ചത്. ഭാരം കുറയ്ക്കാനുള്ള ചികിത്സ പൂര്‍ത്തിയായെന്നും ഇനി മടങ്ങാമെന്നും ആശുപത്രി അധികൃതര്‍ ബന്ധുക്കളെ അറിയിച്ചതോടെ ഇമാന്റെ സഹൊദരി ഇതിനെതിരെ രംഗത്ത് വന്നു. ചികില്‍സ കൊണ്ടു ഭാരം കുറഞ്ഞില്ലെന്നായിരുന്നു അവരുടെ അവകാശ വാദം.

പിന്നീടാണ് ഇമാനെ അബുദാബിയിലെ ആശുപത്രിയിലേക്ക് മാറ്റാന്‍ തീരുമാനിച്ചത്. അബുദാബി ബുര്‍ജീല്‍ ആശുപത്രിയില്‍ 18 ഡോക്ടര്‍മാര്‍ അടങ്ങുന്ന പ്രത്യേക മെഡിക്കല്‍ സംഘമാണ് ഇമാന്‍ അഹമ്മദിന്റെ ചികിത്സക്ക് നേതൃത്വം നല്‍കിയത്. മൂന്നു ഘട്ടങ്ങളിലായാണ് ചികിത്സ ക്രമീകരിച്ചിരിക്കുന്നതെന്ന് ബുര്‍ജീല്‍ ഹോസ്പിറ്റല്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ. ഷംഷീര്‍ വയലില്‍ പറഞ്ഞു.

മേയ് നാലിനാണ് ഇമാനെ അബുദാബി ബുര്‍ജീല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രണ്ടര മാസത്തെ ചികിത്സ കൊണ്ടു തന്നെ ഇമാന്റെ ആരോഗ്യ നിലയില്‍ വലിയ പുരോഗതിയുണ്ടായി. സംസാരിക്കാന്‍ തുടങ്ങി. ഭക്ഷണം സ്വയം കഴിക്കാനും ഇമാന് കഴിയുന്നുണ്ട്. പൊട്ടിച്ചിരിച്ചും കളിച്ചും പാട്ട് പാടിയും ഇമാന്‍ ഇവിടെ സന്തോഷവതിയാണ്. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ തന്നെ ഇമാനെ സാധാരണ നിലയിലേക്ക് കൊണ്ടു വരാന്‍ കഴിയുമെന്ന് അസ്ശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.

ഇന്ന് ജീവിച്ചിരിക്കുന്നവരില്‍ ലോകത്തിലെ ഏറ്റവും പൊണ്ണത്തടിയും ഭാരം കൂടിയതുമായ വനിതയാണ് ഇമാന്‍ അഹമ്മദ് അബ്ദുളാത്തി(36). വടക്കന്‍ ഈജിപ്തിലുള്ള ഈ അലക്‌സാന്‍ഡ്രിയകാരിയുടെ ശരീരഭാരം 500 കിലോയാണ്. പതിനൊന്നാം വയസില്‍ സ്‌ട്രോക്ക് ബാധിച്ച് കിടപ്പിലായതിനു ശേഷം ഇമാന്‍ ബലൂണ്‍ പോലെ വീര്‍ത്തു വരികയായിരുന്നു. 25 വര്‍ഷമായി ഇമാന്‍ കിടപ്പിലാണ്. അച്ഛന്‍ ചെറുപ്പത്തില്‍ തന്നെ മരണപെട്ടതിനാല്‍ സഹോദരി ചായ്മയും അമ്മയുമാണ് ഇമാന്റെ കാര്യങ്ങളെല്ലാം നോക്കിനടത്തുന്നത്. കിടപ്പിലായതിനാല്‍ ഇമാനെ കുളിപ്പിക്കാനും, ഭക്ഷണം കഴിപ്പിക്കാനും മറ്റു ദൈനദിന കര്‍മ്മങ്ങള്‍ നിര്‍വഹിക്കാനുമെല്ലാം ഒരുപാടു സമയം ചിലവഴിക്കേണ്ടതായിട്ടുണ്ടെന്നു ഇമാന്റെ കുടുംബം പറയുന്നു. ജനിച്ചപ്പോള്‍ തന്നെ അധിക ഭാരമുണ്ടായിരുന്ന ഇമാന്‍ പിന്നീടങ്ങോട്ട് പതിന്മടങ്ങു വളരാന്‍ തുടങ്ങി. കുഞ്ഞു ഇമാനു നടക്കാനോ മറ്റു കുട്ടികളെ പോലെ സ്‌കൂളില്‍ പോകാനോ സാധിച്ചിരുന്നില്ല. ശരീരത്തില്‍ ഉല്പാദിപ്പിക്കുന്ന അധിക വെള്ളം കെട്ടികിടക്കുന്നതിനാലാണ് ഇത്തരത്തില്‍ വണ്ണം വെയ്ക്കുന്നതെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News