നടിയോട് ലൈംഗിക ചുവയോടെ സംസാരിച്ചു; ജീന്‍ പോള്‍ ലാലിനെതിരെ കേസ്

കൊച്ചി: നടിയോട് ലൈംഗിക ചുവയോടെ സംസാരിച്ചെന്ന പരാതിയില്‍ നടന്‍ ശ്രീനാഥ് ഭാസിക്കും സംവിധായകന്‍ ജീന്‍ പോള്‍ ലാലിനുമെതിരെ കേസ്. ജീന്‍ പോളിന്റെ സുഹൃത്തുക്കളും സിനിമാ അണിയറപ്രവര്‍ത്തകരുമായ അനൂപ്, അനിരുദ്ധ് എന്നിവരാണ് മറ്റു പ്രതികള്‍. പനങ്ങാട് പൊലീസാണ് കേസെടുത്തത്.

ഹണിബീ-2 സിനിമയില്‍ അഭിനയിച്ചതിന് പ്രതിഫലം നല്‍കിയില്ലെന്നും അശ്ലീലമായി സംസാരിച്ചെന്നുമാണ് എറണാകുളം സ്വദേശിനിയായ നടിയുടെ പരാതി. 2016 നവംബര്‍ 16ന് കൊച്ചിയിലെ ഒരു ഹോട്ടലില്‍ ചിത്രീകരണം നടക്കുന്നതിനിടെയാണ് കേസിനാസ്പദമായ സംഭവം.

നടിയുടെ മൊഴി ഇന്‍ഫോ പാര്‍ക്ക് സി.ഐ രേഖപ്പെടുത്തി. അശ്ലീലസംസാരം, വഞ്ചാനകുറ്റം എന്നീ വകുപ്പ് ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്.

ഹണിബീ, ഹായ് ഐ ആം ടോണി, ഹണിബീ-2 എന്നീ ചിത്രങ്ങളുടെ സംവിധായകനാണ് ജീന്‍ പോള്‍.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News