ചിരിയില്‍ മന്ദാനയെ പിന്തള്ളി ഹൃദയങ്ങള്‍ കീഴടക്കി സേറ; ഈ ലോകകപ്പ് ഇവളുടേത് കൂടിയായിരുന്നു

കളത്തിലെ ചിരി കൊണ്ട് ആരാധകരുടെ ഹൃദയം കീഴടക്കിയ സ്മൃതി മന്ദാനയെ പിന്തള്ളി ചിരിയുടെ കാര്യത്തില്‍ ആരാധക ഹൃദയം കീഴടക്കുകയാണ് ഇംഗ്ലണ്ട് വിക്കറ്റ് കീപ്പര്‍ ബാറ്റ് വുമണ്‍ സേറാ ടെയിലര്‍. ഈ ലോകകപ്പ് സേറയുടേത് കൂടിയായിരുന്നു.

ഇരുണ്ട നാളുകളോട് പോരാടി നേടിയ വിജയത്തിന്റെ കഥയാണ് സേറയുടെ ജീവിതം. കരിയറിന്റെ ഉച്ചസ്ഥായിയില്‍ വിഷാദ രോഗത്തിന് അടിമപ്പെട്ട് കരിയര്‍ തന്നെ അവസാനിപ്പിക്കേണ്ടി വന്നു സേറയ്ക്ക്. ‘ക്രിക്കറ്റില്‍ മാത്രമല്ല അതിലുമുപരി എന്റെ വ്യക്തി ജീവിതത്തെയും ഇത് ബാധിച്ചിരിക്കുന്നു. ജീവിതവുമായി നടത്തുന്ന പോരാട്ടം വലുതാണ്’ ഇങ്ങനെയാണ് സേറ തന്റെ രോഗത്തെപ്പറ്റി പറയുന്നത്.

ഇനി ക്രിക്കറ്റിലേക്ക് ഒരു തിരിച്ച് വരവില്ലെന്ന് കരുതിയടത്ത് നിന്നാണ് ഏവരേയും അതിശയിപ്പിക്കും വിധം സേറ തിരിച്ച് വരവ് നടത്തിയത്. 2016 ട്വിന്റി 20 ലോകകപ്പിലാണ് രോഗത്തെപ്പറി തിരിച്ചറിയുന്നത്.

പരമ്പരയിലുടനീളം തികച്ചും വ്യത്യസ്തമായി പെരുമാറിയ സേറയ്ക്ക് ആ പരമ്പരയില്‍ നേടാനായത് 49 റണ്‍സ് മാത്രമാണ്. ഒരു ഫീനികിസ് പക്ഷിയെ പോലെ പറന്നുയര്‍ന്ന സേറ ഈ ലോകകപ്പില്‍ നേടിയത് 297 റണ്‍സും.

സ്റ്റംപിന് മുന്നിലും പിന്നിലും എപ്പോഴും ചെറുചിരിയോടെ സേറ ടെയിലര്‍ തന്റെ സ്വപ്നങ്ങളിലേക്കുള്ള കുതിപ്പ് തുടരുകയാണ്. ഇവള്‍ ഒരു പ്രതീക്ഷയാണ് വിഷാദരോഗം ബാധിച്ച് ജിവിതം തള്ളിനീക്കുന്ന കുറേ പേര്‍ക്ക് ജീവിക്കാനുള്ള പ്രതീക്ഷ.

തിരിച്ച് വരവിനെ കുറിച്ച് സേറ ടെയിലര്‍ നല്‍കിയ അഭിമുഖം ചുവടെ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News