ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ്; ചിത്രയെ ഒഴിവാക്കിയത് അംഗീകരിക്കാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി

ദില്ലി: ലണ്ടനില്‍ നടക്കുന്ന ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നതില്‍നിന്നും മലയാളി താരം പി യു ചിത്രയെ മാറ്റിനിര്‍ത്തിയ നടപടി ന്യായീകരിക്കാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മത്സരത്തില്‍ പങ്കെടുക്കാന്‍ യോഗ്യത നേടിയിട്ടും മാറ്റിനിര്‍ത്തുന്നത് ശരിയല്ല.

മത്സരത്തില്‍ പങ്കെടുക്കുന്നതിനുള്ള എല്ലാ സഹായവും സര്‍ക്കാര്‍ ചെയ്യുമെന്നും ഇക്കാര്യം കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒഫീഷല്‍സിനെ കൊണ്ടുപോകാനാണ് ചിത്രയെ മാറ്റിനിര്‍ത്തുന്നതെങ്കില്‍ അതൊട്ടും അംഗീകരിക്കാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ദേശീയ അത്‌ലറ്റിക് ഫെഡറേഷനാണ് ചിത്രയെ മീറ്റില്‍നിന്നും ഒഴിവാക്കിയത്.

ചിത്രയെ ഒഴിവാക്കിയത് അംഗീകരിക്കാനാകില്ലെന്ന് മന്ത്രി എ സി മൊയ്തീന്‍ പറഞ്ഞു. ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുപ്പിക്കാന്‍ അടിയന്തിരമായി ഇടപെടണമെന്നാവശ്യപ്പെട്ട് കേന്ദ്ര കായിക വകുപ്പ് മന്ത്രി വിജയ് ഗോയലിന് കത്തയച്ചതായും മന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel