സൈനിക കോഴ; ബിജെപി നേതാവ് എംപി രാജന്‍ കോഴ വാങ്ങിയതായി സ്ഥിരീകരണം; സംഭാഷണം പീപ്പിള്‍ ടിവിക്ക്

കോഴിക്കോട്: സൈന്യത്തില്‍ ജോലി വാഗ്ദാനം ചെയ്ത് ബിജെപി നേതാവ് എംപി രാജന്‍ കോഴ വാങ്ങിയതായി സ്ഥിരീകരണം. കക്കട്ടിലിലെ ബിജെപി പ്രവര്‍ത്തകനായ അശ്വന്തില്‍ നിന്നും രാജന്‍ പണം വാങ്ങിയതായി ഹിന്ദുഐക്യവേദി ജില്ലാ സെക്രട്ടറി പിഇ രാജേഷ് സ്ഥിരീകരിച്ചു.
ഫോണ്‍സംഭാഷണം പീപ്പിള്‍ ടിവിക്ക് ലഭിച്ചു.

ജോലി വാഗ്ദാനം ചെയ്ത് ബിജെപി മേഖലാ സെക്രട്ടറി രാജന്‍, ബിജെപി പ്രവര്‍ത്തകനില്‍ നിന്നും കോഴ വാങ്ങിയ വാര്‍ത്ത കഴിഞ്ഞ ദിവസം പീപ്പിള്‍ ടിവിയാണ് പുറത്ത് വിട്ടത്. കുറ്റ്യാടി പൊലീസ് രാജനെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് രാജന്‍ പണം വാങ്ങിയതായി സ്ഥിരീകരിക്കുന്ന ഹിന്ദുഐക്യവേദി കോഴിക്കോട് ജില്ലാ സെക്രട്ടറി പിഇ രാജേഷിന്റെ ശബ്ദരേഖ പുറത്ത് വന്നത്. പരാതിക്കാരനായ അശ്വന്തില്‍ നിന്നും രാജന്‍ പണം കൈപ്പറ്റിയെന്നാണ് രാജേഷ് സമ്മതിക്കുന്നത്. എന്നാല്‍ കോഴയല്ല റിക്രൂട്ടിംഗ് ഏജന്‍സിക്ക് നല്‍കാനുള്ള ഡൊണേഷന്‍ ആണെന്നാണ് വിശദീകരണം.

രാജനെ ന്യായീകരിച്ച് സംഘപരിവാര്‍ ഗ്രൂപ്പുകളില്‍ വാട്‌സ്ആപ്പ് വഴി പ്രചരിപ്പിക്കുവാനാണ് രാജേഷ് ശബ്ദരേഖ തയ്യാറാക്കിയത്. ഒടുവില്‍ ഇത് രാജന് തന്നെ കുരുക്കായി മാറിയിരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News