മ്യൂലന്‍സ്റ്റീന്‍ ഇനി കേരളത്തിന്റെ സ്വന്തം റെനിച്ചായന്‍

കൊച്ചി: ‘റെനിച്ചായന് സ്വാഗതം’ എന്നതായിരുന്നു ഇന്നലെ കേരളത്തിന്റെ പ്രധാന മുദ്രവാക്യം. ഇയാന്‍ ഹ്യൂം മലയാളിക്ക് ഹ്യൂമേട്ടനായിരുന്നു. സ്റ്റീവ് കോപ്പല്‍ കോപ്പലാശാനും. ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ പുതിയ പരിശീലകന്‍ റെനി മ്യൂലന്‍സ്റ്റീന്‍ ഇനി കേരളത്തിന്റെ സ്വന്തം റെനിച്ചായനാണ്.

റെനി മ്യൂലന്‍സ്റ്റീന്‍ ഇന്നലെ കൊച്ചിയില്‍ എത്തി. ആവേശ്വോജ്ജലമായ സ്വീകരണമാണ് ആരാധകര്‍ മ്യൂലന്‍സ്റ്റീന് നല്‍കിയത്. ഓറഞ്ച് ആര്‍മിയുടെ നാട്ടില്‍ നിന്നും മഞ്ഞ ആര്‍മിയുടെ നാട്ടിലേയ്ക്ക് സ്വാഗതം എന്നായിരുന്നു ബാനറിലെ പ്രധാന വാക്കുകള്‍. മുംബൈയില്‍ നിന്നാണു റെനി നെടുമ്പാശേരി വിമാനത്താവളത്തില്‍ വന്നിറങ്ങിയത്.

മഞ്ഞ ജഴ്‌സിയണിഞ്ഞും മഞ്ഞക്കൊടികള്‍ വീശിയും ആരാധകര്‍ പരിശീലകനെ വരവേറ്റു. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ കരുത്തനായ മാനേജര്‍ സര്‍ അലക്‌സ് ഫെര്‍ഗുസന്റെ സഹായിയായിരുന്നു ഡച്ചുകാരനായ മ്യൂലന്‍സ്റ്റീന്‍. മൂന്നര കോടി രൂപയുടെ പ്രതിഫലമാണ് ബ്ലാസ്‌റ്റേഴ്‌സ് ഈ സൂപ്പര്‍ കോച്ചിനായി നീക്കിവച്ചിരിക്കുന്നത്. യുവതാരങ്ങളെ വാര്‍ത്തെടുക്കുന്നതില്‍ മിടുക്ക് പ്രദര്‍ശിപ്പിച്ചയാളാണ് മ്യൂലന്‍സ്റ്റീന്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News