പീഡനവീരന്‍ എംഎല്‍എയെ പിന്തുണച്ച് യുഡിഎഫ്; കേസ് ഗൂഢാലോചനയാണെന്ന് പി.പി തങ്കച്ചന്‍; നിയമപരമായി നേരിടാനും തീരുമാനം

തിരുവനന്തപുരം: വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ ജയിലില്‍ കഴിയുന്ന എം.വിന്‍സെന്റ് എംഎല്‍എയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് യുഡിഎഫ്. കേസിന്റെ പേരില്‍ വിന്‍സെന്റ് എംഎല്‍എ സ്ഥാനം രാജിവയ്‌ക്കേണ്ടെന്ന കോണ്‍ഗ്രസ് നിലപാടിനെ മറ്റു കക്ഷിനേതാക്കളും അംഗീകരിച്ചു. ഇന്ന് ചേര്‍ന്ന യുഡിഎഫ് നേതൃയോഗത്തിലാണ് തീരുമാനം.

കേസ് ഗൂഢാലോചനയാണെന്നാണ് കണ്‍വീനര്‍ പിപി തങ്കച്ചന്റെ അഭിപ്രായം. കേസിനെ രാഷ്ട്രീയമായും നിയമപരമായും നേരിടും. മുന്‍പ് സമാനമായ കേസുകള്‍ ഉണ്ടായിട്ടും എംഎല്‍എമാര്‍ രാജിവച്ച കീഴ്‌വഴക്കം ഇല്ലെന്നും യുഡിഎഫ് വിലയിരുത്തി. കുറ്റാരോപിതന്‍ മാത്രമായ വിന്‍സെന്റിനെ ഒറ്റപ്പെടുത്തുന്നത് ശരിയല്ലെന്നും നേതാക്കള്‍ വിലയിരുത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News