ദിലീപിന്റെ റിമാന്‍ഡ് കാലാവധി നീട്ടി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ജയിലിലായ നടന്‍ ദിലീപിന്റെ റിമാന്‍ഡ് കാലാവധി നീട്ടി. അടുത്ത മാസം എട്ട് വരെയാണ് റിമാന്‍ഡ് നീട്ടിയത്. അങ്കമാലി ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് റിമാന്‍ഡ് കാലാവധി നീട്ടിയത്.

ഹൈക്കോടതി ഇന്നലെ ജാമ്യാപേക്ഷ തള്ളിയതോടെ റിമാന്‍ഡ് നീട്ടുമെന്നുറപ്പായിരുന്നു. കാര്യമായ നടപടി ക്രമങ്ങളില്ലാതെയാണ് ഇന്ന് റിമാന്‍ഡ് കാലാവധി നീട്ടിയത്.

ദിലീപിന്റെ സുരക്ഷയെക്കരുതി വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് ഇന്ന് താരത്തെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here