മഅദ്‌നി ഇടപെട്ടു; ബുധനാഴ്ചത്തെ ഹര്‍ത്താല്‍ പിന്‍വലിച്ചു

തിരുവനന്തപുരം: നാളെ സംസ്ഥാന വ്യാപകമായി പിഡിപി ആഹ്വാനം ചെയ്തിരുന്ന ഹര്‍ത്താല്‍ പിന്‍വലിച്ചു. ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅദനിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് ഹര്‍ത്താല്‍ പിന്‍വലിച്ചത്.

മഅദ്‌നിയെ മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ അനുവദിക്കാത്ത കോടതി നടപടിയില്‍ പ്രതിഷേധിച്ചാണ് പിഡിപി ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. എന്നാല്‍ വിചാരണകോടതിയുടെ നടപടി വേദനിപ്പിച്ചുവെന്നും ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന ഹര്‍ത്താലില്‍ നിന്നും പാര്‍ട്ടി പിന്മാറണമെന്നും മഅദനി ആവശ്യപ്പെട്ടതോടെയാണ് ഭാരവാഹികള്‍ ഹര്‍ത്താല്‍ പിന്‍വലിക്കുന്നതായി അറിയിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News